IJKVOICE

സനീഷ് (40) നിര്യാതനായി

കുഴിക്കാട്ടുകോണം >പരേതനായ വലിയ പറമ്പിൽ രാമകൃഷ്ണൻ മകൻ സനീഷ് (40) നിര്യാതനായി.ജോയ്‌സിയാണ് ഭാര്യ. മാതാവ്:ഓമന സഹോദരങ്ങൾ:രാജേഷ്, രതീഷ്. സംസ്കാരം നാളെ (മാർച്ച് 26,വ്യാഴാഴ്ച) കാലത്ത് 10:30 ന്. ആദരാഞ്ജലി

ഓപ്പറേഷൻ കാപ്പ , വേട്ട തുടരുന്നു

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ട മിഥുൻ അറസ്റ്റിൽ…* ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ളയാളും പതിനൊന്ന് ക്രിമിനൽക്കേസിലെ കേസിലെ പ്രതിയുമായ ഇരിങ്ങാലക്കുട മനവലശ്ശേരി വില്ലേജ് കോമ്പാറ സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ മിഥുന്‍ (27) എന്നയാളെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ പി എസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീമതി. ശിഖാ സുരേന്ദ്രൻ ഐ.എ.എസ് ആണ് കാപ്പ […]

ഹാജിറ (78) നിര്യാതയായി

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സമീപം ഹിൽവാലി റോഡിൽ ഓലക്കോട്ട് അമ്മുകുഞ്ഞി ഭാര്യ ഹാജിറ (78) നിര്യാതയായി. സംസ്കാരം 25-03-2026 ബുധനാഴ്ച, രാവിലെ 11 മണിക്ക് . മക്കൾ സക്കീർ , ഷീന, ഷൈനി മരുമക്കൾ ഷെമി കുറ്റിക്കാട്ട്, നാസർ പുതിയവീട്ടിൽ, നാസർ വലിയകത്ത്

പുതിയ സസ്യത്തെ കണ്ടെത്തൽ

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആൽഫ്രഡ് ജോയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം പുതിയൊരു സസ്യ ഇനം കണ്ടെത്തി. “ടാക്ക സാങ്‌റ്റിജോസഫി” (Tacca sanctijosephii) എന്ന ശാസ്ത്രീയ നാമം നൽകിയ ഈ സസ്യത്തിന് “സെന്റ് ജോസഫിന്റെ വൈറ്റ് ബാറ്റ് ഫ്ലവർ” (St. Joseph’s White Bat Flower) എന്ന പേരാണ് നൽകിയിരിക്കുന്നത്. വടക്കുകിഴക്കൻ മലനിരകളിൽ നിന്നാണ് ഈ സസ്യം കണ്ടെത്തിയത്. പൂക്കളെ പൊതിഞ്ഞിരിക്കുന്ന വെളുത്ത നിറത്തിലുള്ള ഉപപത്രങ്ങൾ (ബ്രാക്റ്റുകൾ) പറക്കുന്ന വവ്വാലിന്റെ ചിറകുകൾ […]

ആറാട്ടുപുഴ പൂരം: പുരസ്കാരങ്ങൾ സമ്മാനിച്ചു

ആറാട്ടുപുഴ : ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് നൽകി വരുന്ന പുരസ്കാരങ്ങൾ കൊടിയേറ്റം ദിവസം വൈകുന്നേരം 6 ന് ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിൽ വെച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ സമ്മാനിച്ചു. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഏർപ്പെടുത്തിയിട്ടുള്ള ശ്രീശാസ്താ പുരസ്ക്കാരം എം. രാജേന്ദ്രനും സന്തോഷ്സ്മൃതി പുരസ്കാരം വയലൂർ വാര്യം ഉണ്ണികൃഷ്ണനും കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായർ സ്മാരക പുരസ്കാരം പഴോര് അപ്പുക്കുട്ടനും സമ്മാനിച്ചു. ശാസ്താവിന്റെ രൂപം ആലേഖനം ചെയ്ത സ്വർണ്ണപ്പതക്കവും കീർത്തി ഫലകവും പ്രശസ്തിപത്രവും […]

ആറാട്ടുപുഴ ശാസ്താവിന് ഭക്തർ ചമയങ്ങൾ സമർപ്പിച്ചു

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്കാവശ്യമായ ചമയങ്ങള്‍ ഭക്തർ സമർപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5.30ന് പുഷ്പദീപങ്ങളാല്‍ അലങ്കൃതമായ ശാസ്താവിന്റെ തിരുനടയിലായിരുന്നു സമര്‍പ്പണം. കോലം, പട്ടുകുടകള്‍, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങള്‍, വക്കകൾ, മണിക്കൂട്ടങ്ങള്‍, ആലവട്ടം, ചാമരം എന്നിവയും തിരുവുടയാട, ഓണപ്പുടവകൾ, നെയ്യ്, കെെപ്പന്തത്തിനുവേണ്ടതായ വെളിച്ചെണ്ണ, എള്ളെണ്ണ, മറ്റു ദ്രവ്യങ്ങള്‍ എന്നിവയും ശാസ്താവിന് സമര്‍പ്പിച്ചു. കുടയുടെ ഒറ്റല്‍ പെരുമ്പിളളിശ്ശേരി സ്മിതേഷ് ശശിധരനാണ് നിർമ്മിച്ചത് . സ്വര്‍ണ്ണം മുക്കല്‍ ചേര്‍പ്പ് കെ.എ. ജോസും തുന്നൽ തൃശ്ശൂര്‍ വി.എന്‍. പുരുഷോത്തമനും മണിക്കൂട്ടം […]

ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിവിൽപന

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിവിൽപന; അതിമാരക മയക്കുമരുന്നായ 2.270 കിലോ ഹാഷിഷ് ഓയിലുമായി യുവതിയെ പിടികൂടി തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

കേന്ദ്ര ഫണ്ട് പിണറായി സര്‍ക്കാര്‍ സ്വന്തം പേരിലാക്കുന്നു: എ.എന്‍. രാധാകൃഷ്ണന്‍

മോദി നല്‍കുന്ന പണം പേരുമാറ്റി പിണറായി സര്‍ക്കാര്‍ കള്ളപ്രചരണം നടത്തുകയാണെന്ന് എന്‍.ഡി.എ. സംസ്ഥാന വൈസ് ചെയര്‍മാന്‍ എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. എന്‍.ഡി.എ. ഇരിങ്ങാലക്കുട നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാധാകൃഷ്ണന്‍

 RTO മുൻപാകെ പരാതി നൽകി

Bus കളുടെ അമിത വേഗത RTO മുൻപാകെ പരാതി നൽകി യുവമോർച്ച. ലിമിറ്റഡ് Bus കളുടെ അമിത വേഗതയും നിരോധിത സൗണ്ട് ഹോൺ മൂലം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നതിനെതിരെയും ആളൂർ യുവമോർച്ചയുടെ നേതൃത്വത്തിൽ RTO മുൻപാകെ പരാതി നൽകി.RTO ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ റോഡ്‌ ഉപരോധവും RTO ഓഫീസിലേക്കും യുവമോർച്ചയുടെ നേതൃത്വത്തിൽ ശക്തമായമായ സമര പരുപാടിയുമായി രംഗത്ത് വരുമെന്ന് യുവമോർച്ച അറിയിച്ചു. യുവമോർച്ച ആളൂർ മണ്ഡലം പ്രസിഡന്റ്‌ വിശ്വജിത്ത് ജനറൽ സെക്രട്ടറി ഉണ്ണിമായ സെക്രട്ടറി ശ്രീമോൻ […]