തലകുനിയാത്ത തലമുറയാണ് ചരിത്രം തിരുത്തിയെഴുതുന്നത് എന്നും യുവത്വത്തിന്റെ ശബ്ദം നിശ്ശബ്ദമാക്കാനാവില്ല എന്നും
പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാക്കമ്മറ്റി സംഘടിപ്പിച്ച വിദ്യാർത്ഥിസമരം വിജയിപ്പിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട് നടത്തിയ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട്
ഡോ. ആർ. ബിന്ദു പറഞ്ഞു.
ചോദ്യം ചോദിക്കുന്ന തലമുറയെ തോൽപ്പിക്കാനാവില്ല എന്നും
നീതിയുടെ വഴിയിൽ നിൽക്കുന്നവർ ഒരിക്കലും ഒറ്റയ്ക്കല്ല എന്നും ഈ വിജയം തെളിയിച്ചിരിക്കുന്നു.
ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ച സായാഹ്ന കൂട്ടായ്മയിൽ രേണു രാമനാഥ്, ഡോ. സോണി ജോൺ, എ.എൻ. രാജൻ, വിഷ്ണു പ്രഭാകർ എന്നിവർ പ്രസംഗിച്ചു. ഡോ.കെ.രാജേന്ദ്രൻ സ്വാഗതവും ഉദാമാനം അയ്യപ്പക്കുട്ടി നന്ദിയും പറഞ്ഞു. പുല്ലൂർ സജു ചന്ദ്രൻ & പാർട്ടി അവതരിപ്പിച്ച ചെണ്ടമേളത്തോടെ ആരംഭിച്ച സായാഹ്ന കൂട്ടായ്മയിൽ കെ.സി. രാജൻ, സജുചന്ദ്രൻ, സുധീഷ് ചന്ദ്രൻ തുടങ്ങിയവർ കവിതകളവതരിച്ചും പാട്ട് പാടിയും സായാഹ്ന കൂട്ടായ്മയിൽ പങ്ക് ചേർന്നു