IJKVOICE

ലോക് കല്യാൺ മേള സംഘടിപ്പിച്ചു

ചെറുകിട നഗര സംരംഭകരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി, പി.എം. സ്വനിധി പദ്ധതിയുടെ കീഴിലുള്ള ലോക് കല്യാൺ മേള ഇരിങ്ങാലക്കുട നഗരസഭയിൽ വിജയകരമായി സംഘടിപ്പിച്ചു

വിജയൻ ( 77 ) അന്തരിച്ചു

ഇരിങ്ങാലക്കുട* : പടിയൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് എടതിരിഞ്ഞി അടിപ്പറമ്പിൽ കുമാരൻ മകൻ വിജയൻ ( 77 ) അന്തരിച്ചു. ഭാര്യ ഓമന. മക്കൾ ജിഷ. വിജിത്ത്. ജിത.ഷനോജ്. മരുമക്കൾ സജീവൻ. മിനി ( കെപിഎൽ ഓയിൽ മിൽക്ക്സ് ഇരിഞ്ഞാലക്കുട ) അനിൽ .രേവതി ( ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ ) സംസ്കാരം 2025 സെപ്റ്റംബർ 29 -തീയ്യതി തിങ്കളാഴ്ച 12 മണിക്ക് മുക്തിസ്ഥാനിൽ

ശങ്കരനാരായണന്‍ (75) നിര്യാതനായി

ഇരിങ്ങാലക്കുട : ആധാരം എഴുത്ത് അസോസിയേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് കൊല്ലാറ കൃഷ്ണന്‍ മകന്‍ ശങ്കരനാരായണന്‍ (75) നിര്യാതനായി. സംസ്‌കാരം അരിപ്പാലത്തുള്ള സ്വവസതിയില്‍ രാവിലെ 11 മണിക്ക് നടത്തും. പരിവര്‍ത്തന കുറീസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ആണ്. ഭാര്യ:രമ (കുനാക്കംപിള്ളി കുടുംബാംഗം).മക്കള്‍ : സിജീഷ് (ആധാരം എഴുത്ത്),രശ്മി (ഗുജറാത്ത്),രാജേഷ് (ദുബായ്). മരുമക്കള്‍ : രേഷ്മ (കാറളം എ.എല്‍.പി സ്‌കൂള്‍ അധ്യാപിക) സജീഷ്‌കുമാര്‍ (ഗുജറാത്ത്),നിമ്മി

ലോനപ്പന്‍ (76) നിര്യാതനായി

കാട്ടൂര്‍ : തട്ടില്‍ കുരുവിള അന്തോണി മകന്‍ ലോനപ്പന്‍ (76) നിര്യാതനായി.സംസ്‌ക്കാരം ഞായറാഴ്ച്ച വൈകീട്ട് 5 മണിയ്ക്ക് കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ : പരേതയായ മേരി. മക്കള്‍ : വര്‍ഗ്ഗീസ്,ആന്റോ,ജെസ്സി.മരുമക്കള്‍ : ജിസ്‌ന,ലിന്‍സി,ടോയ് ഔസേപ്പ്

ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ചരിത്രം

വിമർശനാത്മക സമീപനം എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കെ.കെ.ടി.എം. മലയാളവിഭാഗം ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഗവേഷണബിരുദം നേടിയ ഡോ. സിൻ്റൊ കോങ്കോത്ത് എ. (അസി.പ്രൊഫ. ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട). ഡോ. ദീപ ബി. എസ്. ആണ് ഗവേഷണ മാർഗ്ഗദർശി. തുമ്പൂർ കോങ്കോത്ത് ആൻ്റു – എൽസി ദമ്പതികളുടെ മകളും കൊറ്റനല്ലൂർ പുല്ലൂക്കര സിക്സൻ്റെ ഭാര്യയുമാണ്. മക്കൾ – സരിഗ, സനിമ

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇരിങ്ങാലക്കുട* : വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് 19-വാർഡ് പൈങ്ങോട് ചമയം നഗർ മുത്തിരുത്തി പറമ്പിൽ ചന്ദ്രൻ മകൻ ജിനേന്ദ്രൻ ( 35 ) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.അമ്മ പരേതയായ പങ്കജം.ഭാര്യ അനേശ്വര.മകൻ ഇഷാൻ ( ആറുമാസം പ്രായം )ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം 2025 സെപ്റ്റംബർ 25- തീയ തീയ്യതിതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ

ബോട്ടണി ഇൽ ഡോക്ടറേറ്റ് നേടി ശ്രുതി ഇ പി എം

ഇരിങ്ങാലക്കുട: വടക്കു പടിഞ്ഞാറൻ കേരള തീരപ്രദേശമായ തിക്കൊടിയിലെ കടൽ പായലുകളുടെ ഭൗതിക രാസജൈവ പ്രവർത്തന പഠനങ്ങൾ എന്ന വിഷയത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള എസ് എൻ കോളേജ് നാട്ടികയുടെ ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിൽ നിന്നുമാണ് ആണ് ഗവേഷണ ബിരുദം നേടിയിരിക്കുന്നത്… റിട്ട അസിസ്റ്റന്റ് പ്രൊഫസർ ചിത്ര ജി ആണ് ഗവേഷണ ഗൈ ഡ് നിലവിൽ നാട്ടിക sn കോളേജിൽ ബോട്ടണി വിഭാഗത്തിൽ താത്കാലിക അധ്യാപികയായി ജോലി ചെയുന്നു. തളിക്കുളം എരണേ ഴത് പടിഞ്ഞാറ്റയിൽ മനോഹരന്റെയും ഗീതയുടെയും […]

യുവതിയെ കുത്തിയ കേസിൽ പിടിയിൽ

കൊച്ചി ഫ്ലാറ്റ് പീഡന കേസിലെ പ്രതി മാർട്ടിൻ ജോസഫ് തൃശ്ശൂരിൽ യുവതിയെ കുത്തിയ കേസിൽ പിടിയിൽ. ഇയാൾക്കായി ഊർജ്ജിത അന്വേഷണം നടക്കുന്നതിനിടെ ഇന്ന് പുലർച്ചെ ഒന്നരയോടെ പേരാമംഗലം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ടുദിവസം മുൻപാണ് തൃശൂർ അടാട്ട് ഉള്ള ഫ്ലാറ്റിൽ വെച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയായ 26 വയസുള്ള ശാർമിളയെ ഇയാൾ കത്തികൊണ്ട് കുത്തി ഗുരുതര പരിക്കേൽപ്പിച്ച് രക്ഷപ്പെട്ടത്. യുവതി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. യുവതിയുമായി ഫ്ലാറ്റിൽ ഒരുമിച്ച് താമസിച്ച് വരുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. […]