IJKVOICE

പുല്ലൂർ നാടകറാവ്–2025 ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

പുല്ലൂർചമയം നാടകവേദിയുടെ ഇരുപത്തിയെട്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയുടെ ഭാവഗായകൻ പി ജയചന്ദ്രന് സമർപ്പിച്ചുകൊണ്ട് അരങ്ങേറിയ പുല്ലൂർ നാടക രാവ് -2025 ഇരിങ്ങാലക്കുട ടൗൺഹാളിൽബഹുമാനപ്പെട്ട ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു . ഏഴുദിവസം നീണ്ടുനിന്ന നാടക രാവിൻറെ സമാപനം ബഹു: കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ ബഹു:മട്ടന്നൂർ ശങ്കരൻകുട്ടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.ബഹു:ജില്ലാ കളക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ ഐ എ എസ് മുഖ്യാതിഥിയായിരുന്നു ചമയം […]

ചലച്ചിത്രാസ്വാദന ശിൽപ്പശാല സംഘടിപ്പിച്ചു

സമേതം – സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരസഭ , ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ചലച്ചിത്രാസ്വാദന ശിൽപ്പശാല സംഘടിപ്പിച്ചു

അഥീന മറിയം ജോൺസനെ തൃശൂർ എസ്‌പി ആദരിച്ചു

ഏഷ്യാ കപ്പ് അണ്ടർ 16 വനിതാ ബാസ്‌കറ്റ്‌ബോൾ ജേതാവ് അഥീന മറിയം ജോൺസനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്‌ണകുമാർ ഐ പി എസ്, ഇരിങ്ങാലക്കുടയിലെ ജില്ലാ പോലീസ് ആസ്ഥാനത്തു വച്ച് ആദരിച്ചു*…. ഇരിങ്ങാലക്കുട : ഏഷ്യാ കപ്പ് അണ്ടർ 16 വനിതാ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമംഗം അഥീന മറിയം ജോൺസനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ഇരിങ്ങാലക്കുട , കാട്ടുങ്ങച്ചിറയിലുള്ള ജില്ലാ ആസ്ഥാനത്തെ ചേംബറിൽ […]

അച്ഛനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ റിമാന്റിലേക്ക്

പുതുക്കാട് : 04.10.2025 തീയ്യതി ഉച്ചക്ക് 01.00 മണിയോടെ മുത്രക്കരയിലുള്ള വാടക വീട്ടിൽ വെച്ച് പ്രതിയുടെ അച്ഛൻ മേക്കാടത്ത് വീട്ടിൽ ശിവൻ 64 വയസ്സ് എന്നയാൾ വീട് പണിയുന്നതിനായി വാങ്ങിയ 5 സെന്റ് ഭൂമിയുടെ ഡോക്യുമെൻറ് പ്രതിയുടെ കൈവശം ഇരുന്നത്, ശിവൻ തിരിച്ച് ചോദിച്ചതിലുള്ള വിരോധത്താൽ ശിവനെ കൊലപ്പെടുത്തണമെന്നുളള ഉദ്ദേശത്തോടും കരുതലോടും കൂടി മൂർച്ഛയുള്ള വെട്ടുക്കത്തി ഉപയോഗിച്ച് തലയിലും ശരീരത്തിന്റെ പലഭാഗത്തും പലപ്രവശ്യം വെട്ടി തലക്ക് ഗുരുതര പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് ശിവന്റെ മകനായ വിഷ്ണു […]

കുടുംബ സംഗമവും ഭരതൻ കണ്ടേങ്കാട്ടിൽ അനുസ്മരണവും

അഖില കേരള കലാകാരസംഘടനയായ നന്മയുടെ ഇരിങ്ങാലക്കുട മേഖല കുടുംബ സംഗമവും ഭരതൻ കണ്ടേങ്കാട്ടിൽ അനുസ്മരണവും ഇരിങ്ങാലക്കുട |ടൗൺഹാളിൽ നടന്നു. മുനിസിപ്പൽ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവ്വഹിച്ചു. നന്മ ഇരിങ്ങാലക്കുട മേഖല പ്രസിഡണ്ട് സുഗതൻ പൊറത്തിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. നന്മ ജില്ലാ പ്രസിഡണ്ട് മനോമോഹനൻ മുഖ്യപ്രഭാഷണം നടത്തി.ചമയം നാടകവേദി പ്രസിഡണ്ട് A N രാജൻ, ഔസേപ്പ് കുറുവീട്ടിൽ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് സുധ ദിലീപ്, ആർട്ടിസ്റ്റ് മോഹൻദാസ്, ബിൻസി സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പുല്ലൂർ […]

ഊരകത്ത് കോൺക്രീറ്റ് റോഡിന് കീഴിൽ കേബിൾ സ്ഥാപിക്കൽ

സംസ്ഥാന പാതയിൽ ഊരകത്ത് കോൺക്രീറ്റ് റോഡിൻ്റെ അടിവശം തുരങ്കം പോലെ കുഴിച്ച് കേബിൾ സ്ഥാപിയ്ക്കൽ പ്രവൃത്തി, പോലീസ് എത്തി നിർത്തി വെപ്പിച്ചു.

യുവതി ബൈക്ക് അപകടത്തില്‍ മരിച്ചു

വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പം ലുലു മാള്‍ സന്ദര്‍ശിക്കാനായി പോയ യുവതി ബൈക്ക് അപകടത്തില്‍ മരിച്ചു.ആലുവയിലാണ് സംഭവം. യുവാവിന് പരുക്കേറ്റു. ചാലക്കുടി പോട്ട ഞാറക്കല്‍ വീട്ടില്‍ സുദേവന്റെ മകള്‍ അനഘയാണ് (26) മരിച്ചത്. അപകടത്തില്‍ പോട്ട വടുതല വീട്ടില്‍ ജിഷ്ണുവിനെ പരുക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്ന ജിഷ്ണുവും അനഘയും രാവിലെ ലുലു മാള്‍ സന്ദര്‍ശിക്കാനായി ചാലക്കുടിയിലെ വീട്ടില്‍ നിന്നും പുറപ്പെട്ടതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ പുളിഞ്ചോട് കവലയില്‍ വച്ചായിരുന്നു അപകടം. മരണമടഞ്ഞ അനഘ ഇന്‍ഫോപാര്‍ക്ക് […]

കാര്‍ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന 17കാരി മരിച്ചു

തൃശൂർ മറ്റത്തൂര്‍ ഇത്തുപ്പാടത്ത് കാര്‍ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന 17കാരി മരിച്ചു.ഇത്തുപ്പാടം സ്വദേശി ഷാജിയുടെ മകള്‍ നിരഞ്ജനയാണ് മരിച്ചത് .വ്യാഴാഴ്ച വൈകീട്ട് ഇത്തുപ്പാടം ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം .ട്യൂഷന് പോകാന്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് നിയന്ത്രണം വിട്ടുവന്ന കാറാണ് ഇടിച്ചത്.ഗുരുതരമായി പരുക്കേറ്റ നിരഞ്ജന തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൊടകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.അപകടത്തിനിടയായ കാര്‍ വെള്ളിക്കുളങ്ങര പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.പെരിഞ്ഞനം സ്വദേശിയുടെതാണ് കാര്‍ […]

മാരക രാസലഹരിയായ 33 ½ ഗ്രാം എം ഡി എം എ യുമായി പ്രതികൾ പിടിയിൽ

മാരക രാസലഹരിയായ 33 ½ ഗ്രാം എം ഡി എം എ യുമായി വധശ്രമക്കേസിലെ പ്രതി അഖിലും ഒരു യുവതിയും പിടിയിൽ, പ്രതികൾ റിമാന്റിലേക്ക്* *തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്* വലപ്പാട് : 29-09-2025 തിയ്യതിയിൽ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന […]