IJKVOICE

ആശംസകൾ

കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡറായി നിയമിതയായ ഇരിങ്ങാലക്കുട സ്വദേശി അഡ്വ.വി.എ.ഹരിതയ്ക്ക് ആശംസകൾ

സായാഹ്ന ധർണ്ണ നടത്തി

കരുവന്നൂർ ബാങ്കിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പിരിച്ചു വിട്ട്, ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബി ജെ പി പൊറത്തിശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാപ്രാണം സെൻ്ററിൽ സായാഹ്ന ധർണ്ണ നടത്തി

വിള്ളല്‍ രൂപപ്പെട്ടു

ഇരിങ്ങാലക്കുട റെയില്‍ വേ സ്‌റ്റേഷനില്‍ ഒരു വര്‍ഷം മുന്‍പ് നീളം കൂട്ടി നിര്‍മ്മിച്ച ഭാഗത്ത് മതിലിനും പ്ലാറ്റ് ഫോമിനും വിള്ളല്‍ രൂപപ്പെട്ടു

ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ശാന്തിനികേതനിൽ മെറിറ്റ് ഡേ ആഘോഷിച്ചു. ഡി വൈ എസ് പി കെ ജി സുരേഷ് ഉദ്ഘാടനം ചെയ്തു

പ്രതിയെ അറസ്റ്റ് ചെയ്തു

പൂട്ടിയിട്ട വാതിൽ കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു

മാർച്ച് നടത്തി

ബികെഎംയു ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഹെഡ് പോസ്‌റ്റാഫീസിലേക്ക് മാർച്ച് നടത്തി

വീട്ടമ്മ മരിച്ചു

കൊടുങ്ങല്ലൂരിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു.ലോകമലേശ്വരം പനാണ്ടി വലയിൽ ബിനേഷിൻ്റെ ഭാര്യ 32 വയസ്സുള്ള സുമി ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ദേശീയ പാത 66 ൽ നെടിയതളി ശിവക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.സുമി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്നായിരുന്നു അപകടം. തലക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്

പൂർവ്വ വിദ്യാർത്ഥി സ്നേഹ സംഗമം

ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് ഹൈസ്കൂളിൽ 1984-85 കാലയളവിൽ പഠിച്ചിരുന്ന പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹസംഗമം മുൻ കേരള പോലീസ് ഫുട്ബോൾ ടീം ക്യാപ്റ്റനും പോലിസ് കമാൻഡൻഡുമായ സി.പി. അശോകൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. വിജയ് പാറയിൽ അധ്യക്ഷത വഹിച്ചു. വിദ്യാധരൻ, ടെൽസൺ കോട്ടോളി, യൂസഫ്, രാധാകൃഷ്ണൻ, ദിനേഷ് കുമാർ, ഡോ.സാജു മാമ്പിള്ളി, രവി ബോംബെ,സുനിൽ ചെരടായി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ കേരള പോലിസിൽ നിന്ന് വിരമിക്കുന്ന സന്തോഷ് ട്രോഫി താരം കൂടിയായ സി.പി. അശോകനെ ആദരിച്ചു

സലിൽ ( 49 ) അന്തരിച്ചു

ഇരിങ്ങാലക്കുട : നഗരസഭ 16- വാർഡ് ഗാന്ധി ഗ്രാം കൈതയിൽ വീട്ടിൽ പരേതനായ ഗംഗാധരൻ മകൻ സലിൽ ( 49 ) അന്തരിച്ചു. ( ബിഎസ്എൻഎൽ ഇരിങ്ങാലക്കുട ) അമ്മ വിജയലക്ഷ്മി ( മുൻ അധ്യാപിക എസ് എൻ ബി എസ് സമാജം സ്കൂൾ പുല്ലൂർ ) ഭാര്യ വിദ്യ( മാനേജർ പട്ടികജാതി. പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ തൃശ്ശൂർ ) മകൻ തേജസ് ( വിദ്യാർത്ഥി അമൃത കോളേജ് കൊല്ലം) സംസ്കാരം 2025 ജൂൺ 10- തീയ്യതി […]

മാധവി (86) അന്തരിച്ചു

ചേലൂർ വീട്ടിൽ മാധവി (86) അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: രമണി, ഓമന, അംബിക, രാധാകൃഷ്ണൻ, ശോഭ, സുരേഷ്. മരുമക്കൾ: ശ്രീരംഗൻ. സുനജ അശോകൻ, സുഷ്മ, പരേതരായ ഗംഗാധരൻ, ഉണ്ണിമോൻ സംസ്ക്കാരം ചൊവ്വാഴ്‌ച രാവിലെ 10ന് വീട്ടുവളപ്പിൽ