IJKVOICE

കാറളം തെക്കുമുറി ലിഫ്റ്റ് ഇറിഗെഷൻ ഉദ്ഘാടനം

ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി നിർമിച്ച കാറളം തെക്കുമുറി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു പ്രദീപ്‌ അധ്യക്ഷത വഹിച്ചു. കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, ജനപ്രതിനിധികളായ സുനിൽ മാലാന്ത്ര, മോഹൻ വലിയാട്ടിൽ, അമ്പിളി റെനിൽ, ബീന സുബ്രഹ്മണ്യൻ, ലൈജു ആന്റണി, പി വി സുരേന്ദ്രലാൽ, ജഗജി കായംപുറത്ത്, അംബിക സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.

കൊലപ്പെടുത്താൻ ശ്രമിച്ച കേസ്

കയ്പമം​ഗലം : കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കൊപ്രക്കളം എന്ന സ്ഥലത്ത് ആധാരം എഴുത്ത് സ്ഥാപനം നടത്തുന്ന കാളമുറി സ്വദേശിയായ മമ്മസ്രയില്ലത്ത് വീട്ടിൽ സഗീർ 48 വയസ് എന്നയാളെ സ്ഥാപനത്തിൽ കയറി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിനാണ് കയ്പമംഗലം പോലീസ് സ്റ്റേഷനിലെ റൗഡിയും നിരവധി ക്രിനൽ കേസിലെ പ്രതിയുമായ കൂരിക്കുഴി സ്വദേശിയായ തെക്കിനിയേടത്ത് വീട്ടിൽ ഗോൾഡൻ എന്ന് വിളിക്കുന്ന സതീശൻ 55 വയസ് ഇയാളുടെ മകൻ മായപ്രയാഗ് 25 വയസ് എന്നിവരെ കയ്പമംഗലം പോലീസ് പിടികൂടിയത്… ഇക്കഴിഞ്ഞ […]

ഓപ്പറേഷൻ കാപ്പ തുടരുന്നു

കുപ്രസിദ്ധ ഗുണ്ടയായ പ്രമോദിനെ കാപ്പ ചുമത്തി തടങ്കലിലാക്കി* മാള പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും, ചക്കാട്ടി തോമസ് കൊലപാതക കേസിലെ പ്രതിയുമായ ജോജോ എന്നറിയപ്പെടുന്ന കുരുവിലശ്ശേരി സ്വദേശി വടാശ്ശേരി വീട്ടില്‍ പ്രമോദിനെ (31 വയസ്സ്) കാപ്പ ചുമത്തി തടങ്കലിലാക്കി. പ്രമോദിന് മാള പോലീസ് സ്റ്റേഷനിൽ 2025 ൽ ചക്കാട്ടി തോമസ് കൊലപാതക കേസിനു പുറമെ 2014 ൽ മൂന്ന് വധ ശ്രമകേസും 2016, 2018, 2019, 2022 എന്നീ വർഷങ്ങളിൽ ഓരോ വധ ശ്രമകേസും 2018 […]

പ്രതി റിമാന്റിൽ

അന്തിക്കാട് : അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ അന്തിക്കാട് സ്വദേശിയായ സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി അവർക്ക് മാനഹാനി വരുത്തുകയും അവിടെയുണ്ടയിരുന്ന മോട്ടോർ സൈക്കിൾ തല്ലിപ്പൊളിച്ച് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലെ പ്രതിയായ അന്തിക്കാട് സ്വദേശിയായ പുളിക്കൽ വീട്ടിൽ സിബിൻ 28 വയസ് എന്നയാളെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്…. ഇക്കഴിഞ്ഞ 3-ാം തിയ്യതി രാത്രി 08.30 മണിക്ക് അന്തിക്കാട് സ്വദേശിയായ സ്ത്രീയും ഭർത്താവും താമസിക്കുന്ന വീടിന്റ മുറ്റത്തേക്ക് സിബിൻ അതിക്രമിച്ച് കയറി സ്ത്രീയുടെ ഭർത്താവിന്റെ ഉടമസ്ഥതയിൽ […]

സമ്മര്‍ ക്യാമ്പ് ഏപ്രില്‍ 1 മുതല്‍ മെയ് 24 വരെ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഗോസിമ റേസേഴ്‌സ് ടേബിള്‍ ടെന്നീസ് അക്കാദമിയുടെ സമ്മര്‍ ക്യാമ്പ് ഏപ്രില്‍ 1 മുതല്‍ മെയ് 24 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഹൃദയാഘാതം മൂലം അന്തരിച്ചു

നാഷണൽ ഹൈ സ്കൂളിലെ മുൻഹെഡ്മിസ്ട്രസ്സ് പുളിയത്ത് രമാദേവിടീച്ചർ കോ. ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു മൃതദേഹം ഇന്ന് 6 മണിക്ക് മാടായി കോണത്തുള്ള വീട്ടിൽ കൊണ്ടുവരുന്നതും നാളെ രാവിലെ 10 മണിക്ക് അന്ത്യ കർമ്മങ്ങൾക്കായി കൊണ്ടുപോകുന്നതുമാണ്

കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ

വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷൻ പരിധിയിലെ കുറ്റിച്ചിറ വെട്ടിക്കുഴി സ്വദേശിയായ യുവതിയെ ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവായ കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേൽ വീട്ടിൽ ഡെറിൻ (30 വയസ്സ്) നെ വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ കെയും സംഘവും അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 3-ാം തിയ്യതി , യുവതി സ്വന്തം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിന്റെ വിരോധത്തിൽ മദ്യപിച്ചെത്തിയ ഡെറിൻ യുവതിയെ വീടിനുള്ളിൽ വച്ച് ആക്രമിക്കുകയും, കൈകൊണ്ട് മുഖത്തടിക്കുകയും, കഴുത്ത് ഞെക്കി പിടിച്ച് അടുക്കളയിലേക്ക് തള്ളികൊണ്ടുപോയി […]

യാത്രയയപ്പ് നൽകി

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് സ്ഥലം മാറി പോകുന്ന, മൂന്ന് വർഷക്കാലം ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ ആയി സേവനം ചെയ്ത അനിഷ് കരിമിന് യാത്രയയപ്പ് നൽകി

ക്രൈസ്റ്റ് കോളേജിന് ഇരട്ടി മധുരം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ൽ നിന്ന് എൻഎസ്എസ് വോളന്റിയർമാരായ ഹരിനന്ദൻ പി എ യ്ക്കും ലക്ഷ്മി എസ് കുമാറിനും ഒഡീഷ്യയിലെ ബെർഹാംപുർ യൂണിവേഴ്സിറ്റിയിൽ മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ് നടത്തുന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. എടക്കുളം സ്വദേശികളായ പട്ടശ്ശേരി വീട്ടിൽ അനീഷ് ജാസ്മി ദമ്പതികളുടെ മകൻ ഹരിനന്ദൻ പി എ, കൊടുങ്ങല്ലൂർ ശൃംഗപുരം സ്വദേശികളായ പുത്തൻ കോവിലകം ശ്രീകുമാർ ലേഖ എന്നിവരുടെ മകൾ ലക്ഷ്മി എസ് കുമാർ എന്നിവർക്കാണ് ഈ […]