IJKVOICE

കൂടൽമാണിക്യം ഉത്സവം

കൂടൽമാണിക്യം തിരുവുത്സവ ചടങ്ങുകളായ മാതൃക്കൽ ബലി, കലാശാഭിഷേകം അടക്കമുള്ള ചടങ്ങുകൾ മുൻ വർഷങ്ങളിലേത് പോലെ നടത്താൻ ദേവസ്വം കമ്മിറ്റി തീരുമാനം.

വരുമാനം ₹7 കോടി; സ്റ്റോപ്പില്ലാതെ ട്രെയിൻ

ഇരിങ്ങാലക്കുട റെയിൽ വേ സ്റ്റേഷനിൽ വരുമാനത്തിൽ വൻ വർദ്ധന, 7 കോടിയ്ക്ക് മുകളിൽ ഒരു വർഷത്തെ വരുമാനം. ട്രെയിനുകൾക്ക് പലതിനും ഇപ്പോഴും സ്റ്റോപ്പില്ല

നവീകരണ കലശം പ്രതിഷ്ഠാ ദിനത്തിൽ ഭക്ത ജനതിരക്ക്

അവിട്ടത്തൂർ : മഹാദേവക്ഷേത്രത്തിലെ നവീകരണ കലശം പത്താം ദിവസമായ വ്യാഴാഴ്ച അതിസങ്കീർണവും ഭാവനിർഭരവുമായ പ്രതിഷ്ഠാ ചടങ്ങുകൾ നടന്നു. അധിവാസവിടർത്തി പൂജ,ജീവകലശം,ശ്രീകോവിലിലേക്ക് എഴുന്നെള്ളിക്കൽ എന്നിവക്കുശേഷം ഇടവം രാശി പുണർതം നക്ഷത്രത്തിൽ രാവിലെ ശിവലിംഗ പ്രതിഷ്ഠ നടന്നു. തുടർന്ന് വിവിധ ചടങ്ങുകൾക്കുശേഷം നടന്ന പ്രസാദ ഊട്ടിന് ധാരാളം ഭക്തജനങ്ങൾ പങ്കെടുത്തു. വൈകിട്ട് ചലച്ചിത്ര പിന്നണി ഗായിക മീര രാംമോഹൻ്റെ സംഗീത സമന്വയം ഉണ്ടായിരുന്നു. 24 ന് വെള്ളിയാഴ്ച വൈകീട്ട് 7 ന് ദുര്യോധന വധം കഥകളി. നവീകരണ കലശം 26 […]

ജെ.സി.ഐ. ഹോം ഫോർ ഹോം ലെസ് നാഷ്ണൽ പ്രൊജക്ട് ഉദ്ഘാടനം

ഇരിങ്ങാലക്കുട – ജെ.സി.ഐ.യുടെ നേതൃത്വത്തിൽ ജേസി അലുമിനിയം ക്ലബിന്റെ നാഷ്ണൽ പ്രൊജക്ട് ആയ ഹോം ഫോർ ഹോം ലെസ് പദ്ധതിയുടെ ആദ്യ വീടിന്റെ നിർമ്മാണത്തിന് ആയി അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപയുടെ ചെക്ക് ജേസി അലുമിനിയം ക്ലബിന്റെ സോൺ വൈസ് പ്രസിഡന്റ് നിഷിന നിസാറും, നിസാർ അഷറഫും ചേർന്ന് കൈമാറി നാഷ്ണൽ ചെയർമാൻ നരേൻ കരിയപ്പയും സി.എം.ഐ. സേക്രഡ് ഹാർട്ട് പ്രൊവിൻഷ്യൽ സുപ്പിരിയർ ഫാ. പൗലോസ് കിടങ്ങനും ചേർന്ന് ചെക്ക് ഏറ്റുവാങ്ങി. നാഷ്ണൽ വൈസ് ചെയർമാൻ രഞജീവ് […]

ഇൻ്റർസോൺ കലോത്സവം: നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകം

ഭരതനാട്യം, കുച്ചുപ്പുഡി ,കേരളനടനം എന്നിവയിൽ ഒന്നാംസ്‌ഥാന വും മോഹിനിയാട്ടത്തിൽ മൂന്നാം സ്‌ഥാനവും നേടി 16 പോയിൻ്റോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിനി നിരഞ്ജൻ ശ്രീലക്ഷ്മി കാലിക്കറ്റ് സർവകലാശാലാ ഇൻറർസോൺ കലോത്സവത്തിലെ കലാതിലകപ്പട്ടം സ്വന്തമാക്കി. നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടി ഡി സോൺ കലാതിലകമായിരുന്നു. ഭരതനാട്യത്തിൽ ആർ എൽവി അർജുൻ കാന്തയും കേരളനടനത്തിൽ സദനം റഷീദും കുച്ചിപ്പുഡിയിൽ ഗൗതം മഹേശ്വരും മോഹിനിയാട്ടത്തിൽ കലാമണ്ഡലം ഡോ.ധനുഷ സന്യാലുമാണ് ഗുരുക്കന്മാർ. തൃപ്രയാർ പെരിങ്ങോട്ടുകര കുന്നത്തൂർ […]

അഭിനന്ദനങ്ങൾ

ഔദ്യോഗിക ജീവിതത്തിൽ 31 വർഷം പൂർത്തിയാക്കിയ പ്രശസ്ത സേവനത്തിന് ഇന്ത്യൻ രാഷ്ട്രപതിയുടെ പോലീസ് മെഡലും, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലും, സ്തുത്യർഹ സേവനത്തിന് കേരളാ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും, സംസ്ഥാന വിജിലൻസ് മേധാവിയുടെ “ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സലൻസ് ഇൻവെസ്റ്റിഗേഷൻ” പുരസ്ക്കാരവും, നിരവധി തവണ ഗുഡ് സർവീസ് എൻട്രിയും, നിരവധി തവണ പ്രശംസ പത്രവും, നിരവധി തവണ ബഹു:കോടതിയുടെ പ്രശംസയും ഏറ്റുവാങ്ങിയ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി.കൃഷ്ണകുമാർ ഐ.പി.എസ് അവർകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

നിധിൻ രാജിന് നീതി: സ്വജന സമുദായ സഭ പ്രതിഷേധ റാലി.

കണ്ണൂർ അഞ്ചര അഞ്ചരകണ്ടി ഡെൻ്റൽ കോളേജ്‌വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിനുത്തരവാദികളായവരെ അട്രോസിറ്റി ആക്ട് അനുസരിച്ച് അറസ്റ്റ് ചെയ്ത് .ജയിലിലടക്കണമെന്നും ഡെൻ്റൽ കോളേജിൻ്റെ അംഗീകാരം റദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സ്വജന സമുദായ സഭ വനിത വിംഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധറാലി. പ്രസിഡൻ്റ് : ശോഭന സുരേഷ്, സെക്രട്ടറി മിനിഹരി ട്രഷറർ ബൈജ ജനറൽ സെക്രട്ടറി AN രാജൻ, P.K. വിശ്വമ്പരൻ. MN മണികണ്ഠൻ , സുമേഷ് കൃഷ്ണൻ. VK കുട്ടപ്പൻ, മണിമോഹൻ, ബിനി സുരേഷ്. എന്നിവർ […]

ജോസ് (79) നിര്യാതനായി

ഇരിങ്ങാലക്കുട : പരേതനായ കണ്ണമ്പിള്ളി അന്തോണി മകൻ ജോസ് (79) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച വൈകീട്ട് 4 മണിയ്ക്ക് സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ കൊച്ച് ത്രേസ്യ. മക്കൾ : നിനോ, നിശാന്ത് ( പരേതൻ ), അന്തോണി ( പരേതൻ ). മരുമക്കൾ : ജോണി ചിറയത്ത് , സിനി.

ആടുകളെ കടിച്ച് കൊന്ന നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട : ആളൂർ ആനത്തടത്ത് ആടുകളെ കടിച്ച് കൊന്ന നിലയിൽ കണ്ടെത്തി.ആളൂർ ഗ്രാമ പഞ്ചായത്ത്‌ വാർഡ് 4 ലെ ചാതേലി മാത്യുവിൻ്റെ വീട്ടിലെ നാല് ആടുകളെയാണ് കൂട്ടിൽ നിന്നും കടിച്ച് കൊന്ന നിലയിൽ കണ്ടെത്തിയത്.രണ്ട് മാസത്തിനുള്ളിൽ ഈ പരിസരത്തു നിന്ന് തന്നെ എട്ടോളം ആടുകളെ ഇതുപോലെ കടിച്ചു കീറി കൊന്നു കളഞ്ഞിട്ടുള്ളതായി നാട്ടുക്കാർ പറഞ്ഞു.കുറുനരിയെ പോലെയുള്ള ജീവിയെ പരിസരത്ത് കണ്ടിരുന്നതായി കർഷകൻ പറഞ്ഞു