കൂടൽമാണിക്യം ക്ഷേത്രത്തിലെ അതിക്രമം: ബിജെപി പരാതി നൽകി.

വിശ്വപ്രസിദ്ധമായ ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിനുള്ളിൽ വലിയവിളക്ക് ദിവസം, മേളം നടക്കുന്നതിനിടയിൽ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ കൂട്ടം ചേർന്ന് ക്ഷേത്ര നടയിൽ വെച്ച് മദ്യ കുപ്പി കൈ മാറി കുടിക്കുന്നതായിട്ടു, സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും, അവർക്കെതിരെ വേണ്ട നിയമ നടപടികൾ സ്വീകരിക്കുകയുംചെയ്യണം. കൂടാതെ വീഡിയോ എടുക്കുന്നവരെ ഭീഷണി പെടുത്തുക്കയും, സ്ത്രീകളെയും കുട്ടികളെയും അസഭ്യ വാക്കുകൾ പറയുകയും ചെയ്തു. ഈ സാമൂഹ്യ വിരുദ്ധർക്കെതിരെ എത്രയും വേഗം നിയമ […]
യുവതിക്ക് ദാരുണാന്ത്യം

തൃശ്ശൂരിൽ ലോറിയ്ക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണന്ത്യം മരിച്ചത് അവിണിശ്ശേരി സ്വദേശി വടുംകൂട്ടിൽ വീട്ടിൽ ദേവിക വേണുഗോപാലൻ (36) മുണ്ടുപാലം ജംഗ്ഷനിൽ വെച്ച് ആയിരുന്നു അപകടം ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു
അന്നദാനത്തിൽ ദിനംപ്രതി പങ്കെടുക്കുന്നത് ആയിരങ്ങൾ

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്കായി ഒരുക്കിയ അന്നദാനത്തിൽ ദിനംപ്രതി പങ്കെടുക്കുന്നത് ആയിരങ്ങൾ
യു ഡി എഫ് വിജയത്തിലെ പഞ്ചായത്തുകളിലെ കണക്കുകൾ പരിശോധിക്കാം

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വലിയ ഭൂരിപക്ഷം നേടിയ യു ഡി എഫ് വിജയത്തിലെ പഞ്ചായത്തുകളിലെ കണക്കുകൾ പരിശോധിക്കാം
ലഹരി വിറ്റ വിരുതൻ തൃശൂർ പോലീസിൻ്റെ പിടിയിൽ

ബാംഗ്ലൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അഡ്മിഷനും വിദ്യാർത്ഥികൾക്ക് താമസ സൗകര്യവും ഒരുക്കിക്കൊടുക്കുന്നതിൻ്റെ മറവിൽ വൻ രാസലഹരി വിപണനം നടത്തിവന്നിരുന്ന വിരുതൻ തൃശൂർ റൂറൽ പോലീസിൻ്റെ പിടിയിൽ.
ഓപ്പറേഷൻ കാപ്പ , വേട്ട തുടരുന്നു

കാപ്പ ഉത്തരവ് ലംഘിച്ചതിന് കവർച്ചക്കേസിലും വധശ്രമക്കേസിലും പ്രതിയായ മുറി രതീഷിനെ ജയിലിലാക്കി…* ആളൂർ : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച ആളൂർ വില്ലേജ് മാനാട്ടുകുന്ന് സ്വദേശി പേരിപറമ്പിൽ വീട്ടിൽ രതീഷ് (45) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒരു വർഷക്കാലത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ആയത് ലംഘിച്ച് 28/04/26 തീയതി ആളൂർ പോലീസ് സ്റ്റേഷൻ […]
കൂടൽമാണിക്യം ആനചമയം

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആനചമയത്തിന് വിശേഷങ്ങള്‍ ഏറെയാണ്
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ തീ പിടുത്തം
കൊച്ചുമകന് ജീവപര്യന്തം തടവും പിഴയും

തൃശൂർ: വല്ലച്ചിറ വില്ലേജ് കടലശ്ശേരി ദേശത്ത് തറവാട്ട് വീട്ടിൽ തനിച്ചു താമസിച്ചിരുന്ന എഴുപത്തിയെട്ടുകാരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ കൊച്ചുമകന് ജീവപര്യന്തം തടവും കൂടാതെ 12 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കടലശ്ശേരി ഊമ്മൻപിള്ളി വീട്ടിൽ ഗോകുൽ (കണ്ണൻ – 36) നെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി കെ. കമനീസ് ശിക്ഷിച്ചത്. 2022 ഫെബ്രുവരി 25-നായിരുന്നു നാടിനെ നടുക്കിയ സംഭവം. കടലശ്ശേരി ഊമ്മൻപിള്ളി വീട്ടിൽ കൗസല്യ […]
വിദ്യാർഥി മുങ്ങി മരിച്ചു

ആളൂർ: വല്ലക്കുന്നിലെ ചെമ്മീൻ ചാലിനരികിലെ കുളത്തിൽ കുളിക്കുന്നതിനിടെ വലയിൽ കാൽ കുടുങ്ങി കല്ലേറ്റുംകര നിപ്മറിലെ വിദ്യാർഥി മുങ്ങി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമല കോടാണിവിള പരേതരായ റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവർ മണിയുടെയും സുനിതയുടെയും മകൻ എം.എസ്. അച്ചു (19) വാണ് മരിച്ചത്.നിപ്മറിലെ ബാച്ചിലർ ഓഫ് പ്രോ സ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് (ബി.പി.ഒ.) ആദ്യവർഷ വിദ്യാർഥിയാണ്.സുഹൃത്തുകൾക്കൊപ്പം വാടക വീടെടുത്താണ് താമസിച്ചിരുന്നത്. അവധിയായതിനാൽ വെള്ളിയാഴ്ച്ച രാത്രി ഏഴരയോടെ കുട്ടികൾ കുളിക്കാൻ പോയതായിരുന്നു. ഇതിനിടയിലാണ് അച്ചു കുളത്തിലേയ്ക്ക് വീണത്. ചെമ്മീൻ ചാലിലെ […]