IJKVOICE

ഷാജു വാലപ്പന് സ്വീകരണം നല്‍കി

ഡോ.ബി.ആര്‍.അംബേദ്കര്‍ വിശിഷ്ട സേവ നാഷണല്‍ അവാര്‍ഡ് നേടീ എത്തിയ ഷാജു വാലപ്പന് വിമാനതാവളത്തില്‍ സ്വീകരണം നല്‍കി കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് അംഗങ്ങള്

താണിശ്ശേരി ജയറാം (54) നിര്യാതനായി

താണിശ്ശേരി മേനോത്ത് പരേതനായ കൃഷ്ണന്‍ കുട്ടി മകന്‍ ജയറാം (54) നിര്യാതനായി.സംസ്‌ക്കാരം ചൊവ്വാഴ്ച്ച വൈകീട്ട് 5 ന് വീട്ടുവളപ്പില്‍.ഭാര്യ : സ്മിത.മക്കള്‍ മിലന്‍ സാജ്,ശ്രീനന്ദന.ഐനികാട്ട് ശ്രീമഹാവിഷ്ണും ക്ഷേത്രം കമ്മിറ്റി പ്രസിഡന്റായിരുന്നു

ഡിസംബറിൽ 17-ാം ബൈബിള്‍ കണ്‍വെന്‍ഷന്‍

ഇരിങ്ങാലക്കുട രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ നേത്യത്വത്തില്‍ ഡിസംബര്‍ 12, 13, 14,15 തിയതികളില്‍ 17-ാംമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ആളൂര്‍ ബി.എല്‍.എം. ധ്യാനകേന്ദ്രത്തില്‍ ഒരുക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

കൂടല്‍മാണിക്യം ഉത്സവത്തിന് 1.81 കോടിയുടെ ബജറ്റ്.

2025 കൂടല്‍മാണിക്യം ഉത്സവത്തിന് 1.81 കോടിയുടെ ബജറ്റ്. 2025 മെയ് എട്ടിന് കൊടിയേറി 18ന് രാപ്പാള്‍ കടവിലെ ആറാട്ടോടുകൂടി സമാപിക്കുന്ന ഉത്സവം പത്ത് ദിവസങ്ങളിലാണ് നടക്കുക.

കെഎസ്ആർടിസി സർവീസ് ആവശ്യപ്പെട്ടു

തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് വർദ്ധിപ്പിക്കണംഎന്ന് സിപിഐഎം ചേർപ്പ് ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മനുഷ്യചങ്ങല തീർത്തു

ഉത്സവങ്ങൾക്ക് ആന എഴുന്നള്ളിപ്പിൽ നിയന്ത്രണം ഏർപെടുത്തിയ കോടതി നടപടികളിൽ പ്രതിഷേധവുമായി കൂടൽമാണിക്യം സായഹ്ന കൂട്ടയ്മ്മ മനുഷ്യ ചങ്ങല തീർത്തു.

പ്രതിഷേധ ഘോഷയാത്ര

പെരുവനം – ആറാട്ടുപുഴ പൂരങ്ങൾ സംരക്ഷിക്കാൻ പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രതിഷേധ ഘോഷയാത്ര നടത്തി

ഡോ. ഗോപിനാഥൻ നായർ (88) അന്തരിച്ചു

സംസ്ക്കാരം നാളെ (9.12.2024) ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ ഭാര്യ: വൈക്കം കൊച്ചുപുരയ്ക്കല്‍ കമലം. മക്കള്‍: 1.ഹേമ, 2.അനില്‍ നായര്‍, 3. സുനില്‍ നായര്‍, 4. സുജിത്ത് നായര്‍. മരുമക്കള്‍: 1. വേണുഗോപാല്‍, 2.രേഖ, 3.ദീപ്തിദാസ്, 4.ശ്രീലക്ഷ്മി നായര്‍.

ഭാർഗവി (81) നിര്യാതയായി

സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 10 മണിയ്ക്ക് വീട്ട് വളപ്പിൽ. മക്കൾ ജലജ, ഷൈലജ ഹരീഷ് . മരുമക്കൾ : ജനാർദ്ദനൻ (പരേതൻ), തിലകൻ, രചന.