IJKVOICE

നീതി ലഭിച്ചില്ലെങ്കിൽ സ്വന്തം കൈകൊണ്ട് നീതി നടപ്പാക്കേണ്ടിവരും

നിയമം ശിക്ഷിച്ചില്ലെങ്കിൽ ഞാൻ അവനെ കൊ*ല്ലും…” — ചേരാനെല്ലൂർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ജയബാലകൃഷ്ണന്റെ മക്കളുടെ നിലവിളി!

“നീതി ലഭിച്ചില്ലെങ്കിൽ സ്വന്തം കൈകൊണ്ട് നീതി നടപ്പാക്കേണ്ടിവരും…”

“എന്റെ അച്ഛനെ കാറിടിച്ച് കൊ.ല.പ്പെടുത്തിയവനെ നിയമം ശിക്ഷിച്ചില്ലെങ്കിൽ ഞാൻ അവനെ കൊ..ല്ലും. ഒരിക്കൽ കാക്കിയോട് ബഹുമാനമായിരുന്നു… ഇന്ന് ആ കാക്കിയെ തുപ്പാനാണ് തോന്നുന്നത്…”

ചേരാനെല്ലൂർ അപകടത്തിൽ ജീവൻ നഷ്ടമായ ജയബാലകൃഷ്ണന്റെ മക്കളുടെ വാക്കുകളാണിത്.

ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജി റിനോ ഫ്രാൻസിസിന്റെ 17 വയസ്സുള്ള മകൻ ഓടിച്ച ബെൻസ് കാറിടിച്ചാണ് ജയബാലകൃഷ്ണന് ജീവൻ നഷ്ടമായത്. സംഭവത്തിൽ പ്രതിയെ 24 മണിക്കൂർ തികയും മുമ്പ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെയാണ് കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധവുമായി പോലീസ് സ്റ്റേഷനു മുന്നിലെത്തിയത്.

അച്ഛനെ നഷ്ടപ്പെട്ട വേദനയ്ക്കൊപ്പം നീതി ലഭിക്കുമോ എന്ന ആശങ്കയും ആ മക്കളുടെ വാക്കുകളിൽ നിറയുന്നു. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന വിശ്വാസം തകരുമ്പോൾ സാധാരണക്കാരുടെ മനസ്സിൽ ഉയരുന്ന രോഷം ചെറുതല്ല.

ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജ് റിനോ ഫ്രാൻസിസിന്റെ 17 വയസ്സുകാരനായ മകൻ ഓടിച്ച ബെൻസ് കാറാണ് ഒരു കുടുംബത്തിന്റെ അത്താണിയായ ഗൃഹനാഥനെ ഇടിച്ചുവീഴ്ത്തിയത്. എന്നാൽ ജീവിയെടുത്ത ആ പ്രതിയെ വെറും 24 മണിക്കൂറിനുള്ളിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരിക്കുകയാണ് പോലീസ്.

“ഇതുവരെ കാക്കിയോട് ബഹുമാനമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ തുപ്പാനാണ് തോന്നുന്നത്” എന്ന് രോഷത്തോടെ ചോദിക്കുന്ന ആ മക്കളുടെ കണ്ണീരിന് എപ്പോഴാണ് നീതി ലഭിക്കുക? പ്രതിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നാട്ടുകാർക്കൊപ്പം സ്റ്റേഷന് മുന്നിൽ സമരത്തിലാണ് ആ കുട്ടികൾ.