IJKVOICE

യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ഇരിങ്ങാലക്കുട : കരുവന്നൂർ പുഴയിൽ ഇല്ലിക്കൽ റെഗുലേറ്റർ പരിസരത്ത് നിന്നും യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മാപ്രാണം കുഴിക്കാട്ട്കോണം സ്വദേശി തേപറമ്പിൽ വീട്ടിൽ മനോജ് മകൻ നിധിൻ (20) ആണ് മരിച്ചത്. പുഴയിൽ ചൂണ്ട ഇടാൻ എത്തിയവർ ആണ് മൃതദേഹം കണ്ടത്. ഉടൻ വാർഡ് കൗൺസിലറെ അറിയിക്കുകയും പോലീസിൽ വിവരം അറിയിച്ച് മൃതദേഹം കരയ്ക്ക് കയറ്റി. മാളയിലെ കോളേജിൽ ബി ടെക് വിദ്യാർത്ഥിയായ നിധിൻ്റെ ബാഗും മറ്റും പുഴയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദ്ദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും.