പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി
ഇരിങ്ങാലക്കുട: മുൻമന്ത്രിയും സാമൂഹിക നവോത്ഥാന നായകനുമായിരുന്ന പി.കെ. ചാത്തൻ മാസ്റ്ററുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ‘പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതിസഭ’യുടെ ഭാഗമായി മാപ്രാണം നമ്പ്യാങ്കാവിലുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഇന്ന് രാവിലെ സംഘാടക സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.
മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, സംഘാടക സമിതി ചെയർമാൻ സി.സി. മുകുന്ദൻ, ജനറൽ കൺവീനർ കെ. അജിത്ത്, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് ലോജനൻ അമ്പാട്ട്, ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ, ഷാജുമോൻ വട്ടേക്കാട് സംഘാടകസമിതി രക്ഷാധികാരി എസ് രാജേന്ദ്രൻ മുൻ എംഎൽഎ സംസ്ഥാന നേതാക്കളായ പന്തളം പ്രതാപൻ അഡ്വക്കേറ്റ് പി സുധീർ എന്നിവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.പി. ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട, കെ.പി. ജോർജ് എന്നിവരും മറ്റ് ജില്ലാ-മണ്ഡലം നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
സാമൂഹിക നീതിക്കും അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുമായി ജീവിതം സമർപ്പിച്ച ചാത്തൻ മാസ്റ്ററുടെ നവോത്ഥാന പ്രവർത്തനങ്ങൾ പുതുതലമുറയ്ക്ക് എന്നും പ്രചോദനമാണെന്ന് ചടങ്ങിൽ അനുസ്മരിച്ചു.