മാള:കുണ്ടായി__പുത്തൻചിറ റോഡിൽ കുണ്ടായി മറിയം ത്രേസ്യ ആശുപത്രി നേഴ്സിങ്ങ് സ്ക്കൂളിനു സമീപത്ത് ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന പുത്തൻചിറ മംഗലൻ അന്തോണി_റോസിലി ദമ്പതികളുടെ മകൻ അനീഷ് (35) മരിച്ചു. അപകടം പറ്റിയ ഉടൻ മറിയം ത്രേസ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഴിക്കാട്ടുശ്ശേരിയിൽ നിന്നും പുത്തൻചിറയിലേക്ക് വരികയായിരുന്നു അനീഷ്. ഗുഡ്സ് ഓട്ടോറിക്ഷ എതിർദിശയിലേക്കും.. സഹോദരി ആൻസി. അവിവാഹിതൻ.