IJKVOICE

പ്രതിഷേധ ധർണ്ണ നടത്തി

നാലമ്പലക്കാലം എത്തിയിട്ടും കൂടൽമാണിക്യ ക്ഷേത്രത്തിൻ്റെ ചുറ്റിലും, ഇരിങ്ങാലക്കുട നഗരത്തിലെ പ്രധാന റോഡുകൾ തകർന്നു കിടക്കുന്നതിൽ പ്രതിഷേധിച്ച് BJP ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ ധർണ്ണ നടത്തി.

മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അദ്ധ്യക്ഷത വഹിച്ച ധർണ്ണ സൗത്ത് ജില്ല ജനറൽ സെക്രട്ടറി

K P ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ ജന:സെക്രട്ടറി

K K കൃപേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി.രമേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ ശ്യാംജി, അജീഷ് പൈക്കാട്ട്, മണ്ഡലം ഭാരവാഹികളായ

രമേഷ് അയ്യർ, അമ്പിളിജയൻ,

ഷാജു T.K. സെബാസ്റ്റ്യൻ, ഏരിയ ഭാരവാഹികളായ ലിഷോൺ ജോസ്,

സൂരജ് കടുങ്ങാടൻ, ബാബുരാജ്,

സൂരജ് നമ്പ്യാങ്കാവ്, സന്തോഷ് കാര്യാടൻ,

ലാംബി റാഫേൽ നഗരസഭ കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി