IJKVOICE

വളർത്തുമൃഗങ്ങളെ ആക്രമിച്ചു

ഇരിങ്ങാലക്കുട: മുൻ നഗര സഭ ചെയർമാനും കെഎ സ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന തെക്കേ അങ്ങാടി കുറ്റിക്കാട്ട് അക്കരക്കാരൻ വീട്ടിൽ അഡ്വ.എ.പി.ജോർജ് (90) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 11ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. കെഎസ്ഇ കമ്പനിയുടെ സുഗമമായ നടത്തിപ്പിനു ചുക്കാൻ പിടിച്ച് ഏറ്റവും ഒടുവിലായി വിരമിച്ച സ്ഥാപക ഡയറക്ടർമാരിലൊരാളാണ്. 1994 മുതൽ കെഎസ്ഇ കമ്പനിയുടെ ഡയറക്ടർ ആൻഡ് ലീഗൽ അഡ്വൈസറായും 2015 മുതൽ എക്സിക്യുട്ടീവ് ഡയറക്ടറായും 2018 മുതൽ 2021 വരെ മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു.

എറണാകുളം ലോ കോളജ് യൂണിയൻ ചെയർമാൻ, സ്വതന്ത്ര വിദ്യാർഥി സംഘടന സംസ്ഥാന സെക്രട്ടറി, ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജ് സ്ഥാപകാംഗങ്ങളിൽ ഒരാൾ, 17 വർഷക്കാലം ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ, 1972-1979 കാലഘട്ടത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അഡ്വ. എ.പി. ജോർജ്, 1980ൽ നിയമസഭയിലേക്കു മത്സരിച്ചിട്ടുണ്ട്. നീണ്ട 54 വർഷം അഭിഭാഷക വൃത്തിയിൽ സേവനം ചെയ്തു.

ഭാര്യ: ത്രേസ്യാമ്മ ഞാറയ്ക്കൽ മേനാച്ചേരി കുടും ബാംഗം. മക്കൾ: ഡോണി (ഹോൾടൈം ഡയറക്ടർ, കെ എസ്ഇ ലിമിറ്റഡ്, ഇരിങ്ങാലക്കുട), റീന (അമേരിക്ക), ടീന (ചാലക്കുടി), ആൻ്റണി (ടിസിഎസ്, ചെന്നൈ). മരുമക്കൾ: മീര, ജോർജ് തേറാട്ടിൽ (അമേരിക്ക), പ്രിൻസ് പാനികുളം (ചാലക്കുടി), സുജ (ചെന്നൈ)