ഡി സോൺ കലോത്സവത്തിൽ മാപ്പിള കലകളിൽ ക്രൈസ്റ്റ് കോളേജിൻ്റെ തേരോട്ടം
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിൽ മാപ്പിള കലകളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ സർവ്വാധിപത്യം. സോണൽ തലത്തിൽ കലാമേളയിൽ കിരീടം നേടുവാൻ മാപ്പിള കലകളിലുള്ള വിജയങ്ങൾ നിർണായക പങ്കുവഹിച്ചു. ഒപ്പന, കോൽക്കളി, അറ ബനമുട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട് എന്നിവയിൽ ഒന്നാം സ്ഥാനവും ദഫ്മുട്ടിൽ രണ്ടാം സ്ഥാനവും കോളേജ് നേടി