IJKVOICE

ലൈംഗിക അതിക്രമം

പെൺകുട്ടിക്ക് നേരെ ബസ്സിൽ വച്ച് ലൈംഗിക അതിക്രമം പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 45000 സംഖ്യ പിഴയും

24/ 8/ 2024 തീയതി വൈകിട്ട് നാലുമണിക്ക് കുന്നംകുളം സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിന് ബസ്സിൽ യാത്ര ചെയ്തു വരവേ മൊബൈൽ ഫോൺ വിളിക്കുന്ന വ്യാജേന പെൺകുട്ടി ഇരിക്കുന്ന ഭാഗത്തേക്ക് വന്ന് പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച സുധാകരൻ S/o കേശവൻ 54 വയസ്സ് താഴത്തേതിൽ വീട് ചെമ്മണ്ണൂർ ദേശം പുന്നയൂർക്കുളം എന്നയാളെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ അഞ്ചുവർഷം തടവും 45,000 രൂപ പിഴയും അടയ്ക്കാൻ കൽപ്പിച്ച് ശിക്ഷിച്ചത് . വടക്കേക്കാട് പോലീസ് സ്റ്റേഷൻ CPO 7746 രോഷിണി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയത് സബ് ഇൻസ്പെക്ടർ ആയിരുന്ന ജലീൽ കെ ബി രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ആയിരുന്ന ആനന്ദ് കെ പി അന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിര കുറ്റപത്രം സമർപ്പിച്ചത് . പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് കെ എസ് ബിനോയ്, അഡ്വക്കേറ്റ് ടിവി ചിത്ര എന്നവർ ഹാജരായി പ്രോസിക്യൂഷൻ സഹായത്തിനായി GSCPO മിനിമോൾ പ്രവർത്തിച്ചു