ഇരിങ്ങാലക്കുട: രാഷ്ട്രീയ പക പോക്കലാണ് വയനാട് ദുരന്ത മുഖത്തും കേന്ദ്രം കാണിച്ചതെന്ന് റവന്യൂ മന്ത്രി കെ രാജൻ . സിപിഐ നേതാവും പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റു മായിരുന്ന കെ.സി ബിജു അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സമഗ്ര വികസനത്തിനൊപ്പം കഷ്ടനഷ്ടങ്ങൾ നേരിട്ട ജനങ്ങളെ ചേർത്തുപിടിക്കു ന്നതിനും പദ്ധതികളൊരുക്കിയ സർക്കാരിന്റെ ഇച്ഛാശക്തിയുള്ള ഇടപ്പെടൽ തന്നെയാണ് വയനാട് ടൗൺഷിപ്പ്. ഇതിലെല്ലാം കോൺഗ്രസിന്റെ രാഷ്ട്രീയ അന്ധകാരത്തിന് കേരള ജനത തെരഞ്ഞടുപ്പിൽ മറുപടി നൽകും. കോൺഗ്രസ് രാഷ്ട്രീയമായി അധപതിച്ചു കൊണ്ടിരിക്കുന്നതാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം പി മണി അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ വത്സരാജ്, മുതിർന്ന നേതാവ് കെ ശ്രീകുമാർ, സംസ്ഥാന കൗൺസിൽ അംഗം ടി കെ. സുധീഷ്, സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എ.കെ ഉദയപ്രകാശ്, എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് ബിനോയ് ഷബീർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, കെ.വി രാമകൃഷ്ണൻ, കെ പി കണ്ണൻ, മുരളി മണക്കാട്ടുംപടി, വി ആർ രമേഷ്, ടി.വി വിബിൻ എന്നിവർ സംസാരിച്ചു. രാവിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിലും ലോക്കൽ കമ്മിറ്റി ഓഫീസിലും ബ്രാഞ്ച് കമ്മിറ്റികളിലും അനുസ്മരണവും പുഷ്പാർച്ചനയും നടന്നു