IJKVOICE

മൂർക്കനാട് സെൻ്റ് ആന്റണീസ് പള്ളിയിൽ തിരുനാൾ കൊടികയറ്റം

മൂർക്കനാട് സെൻ്റ് ആൻ്റണീസ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും സംയുക്ത തിരുന്നാളിന്റെ കൊടികയറ്റം ഇടവക വികാരി ഫാദർ സിന്റോ മാടവന നിർവഹിച്ചു. ജനറൽ കൺവീനർ സിൻജോ ജോർജ്, ജോയിൻ്റ് കൺവീനർ ജിജോയ് ഫ്രാൻസിസ്, കൈകാരന്മാരായ ജോൺ ജെറാൾഡ് വർഗീസ്, പോളി വാറു, വിവിധ കമ്മിറ്റി കൺവീനർമാർ കമ്മിറ്റി അംഗങ്ങൾ, കുടുംബ സമ്മേളന, സംഘടന ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ , ഇടവക അംഗങ്ങളുടെ എല്ലാവരുടെയും സാന്നിധ്യത്തിൽ കൊടിയേറ്റം സാഘോഷം നടന്നു. 2026 ഏപ്രിൽ 11-ാം തീയതി കൂട് തുറക്കൽ ശുശ്രൂഷയും, ഭവനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിപ്പും.12-ാം തീയതി പ്രധാന തിരുനാളും 13-ാം തീയതി പരേതരുടെ അനുസ്മരണവും നടക്കും.