ഇരിങ്ങാലക്കുട : ആളൂർ ആനത്തടത്ത് ആടുകളെ കടിച്ച് കൊന്ന നിലയിൽ കണ്ടെത്തി.ആളൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 4 ലെ ചാതേലി മാത്യുവിൻ്റെ വീട്ടിലെ നാല് ആടുകളെയാണ് കൂട്ടിൽ നിന്നും കടിച്ച് കൊന്ന നിലയിൽ കണ്ടെത്തിയത്.രണ്ട് മാസത്തിനുള്ളിൽ ഈ പരിസരത്തു നിന്ന് തന്നെ എട്ടോളം ആടുകളെ ഇതുപോലെ കടിച്ചു കീറി കൊന്നു കളഞ്ഞിട്ടുള്ളതായി നാട്ടുക്കാർ പറഞ്ഞു.കുറുനരിയെ പോലെയുള്ള ജീവിയെ പരിസരത്ത് കണ്ടിരുന്നതായി കർഷകൻ പറഞ്ഞു