ഭരതനാട്യം, കുച്ചുപ്പുഡി ,കേരളനടനം എന്നിവയിൽ ഒന്നാംസ്ഥാന വും മോഹിനിയാട്ടത്തിൽ മൂന്നാം സ്ഥാനവും നേടി 16 പോയിൻ്റോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിനി നിരഞ്ജൻ ശ്രീലക്ഷ്മി കാലിക്കറ്റ് സർവകലാശാലാ ഇൻറർസോൺ കലോത്സവത്തിലെ കലാതിലകപ്പട്ടം സ്വന്തമാക്കി.
നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടി ഡി സോൺ കലാതിലകമായിരുന്നു. ഭരതനാട്യത്തിൽ ആർ എൽവി അർജുൻ കാന്തയും കേരളനടനത്തിൽ സദനം റഷീദും കുച്ചിപ്പുഡിയിൽ ഗൗതം മഹേശ്വരും മോഹിനിയാട്ടത്തിൽ കലാമണ്ഡലം ഡോ.ധനുഷ സന്യാലുമാണ് ഗുരുക്കന്മാർ. തൃപ്രയാർ പെരിങ്ങോട്ടുകര കുന്നത്തൂർ മഹേഷിന്റെയും ശ്രീദേവിയുടെ യും മകളാണ്. സഹോദരൻ: മാനസ് മഹേശ്വർ.