IJKVOICE

കൂടൽമാണിക്യം ക്ഷേത്രത്തിലെ അതിക്രമം: ബിജെപി പരാതി നൽകി.

വിശ്വപ്രസിദ്ധമായ ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിനുള്ളിൽ വലിയവിളക്ക് ദിവസം, മേളം നടക്കുന്നതിനിടയിൽ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ കൂട്ടം ചേർന്ന് ക്ഷേത്ര നടയിൽ വെച്ച് മദ്യ കുപ്പി കൈ മാറി കുടിക്കുന്നതായിട്ടു, സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും, അവർക്കെതിരെ വേണ്ട നിയമ നടപടികൾ സ്വീകരിക്കുകയുംചെയ്യണം. കൂടാതെ വീഡിയോ എടുക്കുന്നവരെ ഭീഷണി പെടുത്തുക്കയും, സ്ത്രീകളെയും കുട്ടികളെയും അസഭ്യ വാക്കുകൾ പറയുകയും ചെയ്തു.

ഈ സാമൂഹ്യ വിരുദ്ധർക്കെതിരെ എത്രയും വേഗം നിയമ നടപടി സ്വീകരിക്കണമെന്ന്ഭാരതീയ ജനത പാർട്ടി ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടുകൊണ്ട് ഇരിഞ്ഞാലക്കുട സി.ഐ. ക്ക് പരാതി നൽകി. ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് , ജില്ലാ സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ, പൊറുത്തുശ്ശേരി മേഖലാ പ്രസിഡണ്ട് സൂരജ് കടുങ്ങാടൻ എന്നിവർ സ്റ്റേഷനിലെത്തി നേരിട്ട് പരാതി കൈമാറി.

ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ കുറ്റവാളികളെ ഉടൻ കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നും കൂടാതെ ഇനി ഇത്തരത്തിൽ ഒരു അനിഷ്ട സംഭവങ്ങൾ നടക്കാതിരിക്കാൻ പോലീസിന്റെ ഭാഗത്തുനിന്ന് ശ്രദ്ധ കൂടുതലായി ഉണ്ടാവണമെന്നും ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെടുന്നു.