മുകുന്ദപുരം പബ്ലിക് സ്കൂളിൽ വേനൽക്കാല അവധിദിന ക്യാമ്പ് സമാപിച്ചു
ഇരിങ്ങാലക്കുട : മുകുന്ദപുരം പബ്ലിക് സ്കൂളിൽ വേനൽക്കാല അവധിദിന ക്യാമ്പിന്റെ സമാപനം നിയുക്ത എം എൽ എ അഡ്വ.തോമസ് ഉണ്ണിയാടാൻ ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫിനാൻസ് അസോസിയേഷൻ സി ഇ ഒ ജോർജ് ഡി. ദാസ് അധ്യക്ഷത നിർവ്വഹിച്ചു. അദ്ധ്യാപിക അഫീഫ, മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ജിജി കൃഷ്ണ,വാർഡ് അംഗം രേണുക സജി, പി ടി എ പ്രസിഡന്റ് വിനോദ് മേനോൻ, അദ്ധ്യാപിക രേഷ്മ തമ്പി എന്നിവർ പ്രസംഗിച്ചു. ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം കുമാരി സെബാ മൂണിന്റെയും വിദ്യാർത്ഥികളുടെയും വിവിധങ്ങളായ കലാപരിപടികളും ഗാനാലാപനവും അവതരിപ്പിച്ചു