IJKVOICE

ധീരതയ്ക്ക് ആദരം

ഇരിങ്ങാലക്കുട : പട്ടാപകൽ മാപ്രാണത്ത് വയോധിക ദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി മോക്ഷണശ്രമം നടത്തുകയും, അവരെ കൈയേറ്റം ചെയ്യാൻ തുനിയുകയും ചെയ്ത ഇതരസംസ്ഥാന തൊഴിലാളിയെ സാഹസികമായി തടഞ്ഞ മാപ്രാണത്തെ ഓട്ടോ ഡ്രൈവർ അജിയ്ക്ക് ആദരം നൽകി ഡിവൈഎഫ്ഐ . സ്വന്തം കാര്യം മാത്രം നോക്കി മറ്റുള്ളവരുടെ നേരെ കണ്ണടയ്ക്കുന്ന ഇന്നത്തെ സമൂഹത്തിൽ, അജിയുടെ അവസരോചിതമായ ഇടപെടൽ വലിയൊരു അപകടമാണ് ഒഴിവാക്കിയത്. നാടിന് മാതൃകയായ ഈ ധീരതയ്ക്കാണ് മാപ്രാണം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് ആദരവ് നൽകിയത്.

ഡി വൈ എഫ് ഐ ബ്ലോക്ക്‌ ട്രഷറർ കെ.ഡി യദു പൊന്നാടയണിഞ്ഞു ആദരിച്ചു, ഡി വൈ എഫ് ഐ മാപ്രാണം മേഖല സെക്രട്ടറി പി.എം യദുകൃഷ്ണ ഉപഹാരം നൽകി, ഡി വൈ എഫ് ഐ ബ്ലോക്ക്‌ കമ്മിറ്റി അംഗം അദൃശ്യ, ഡി വൈ എഫ് ഐ മേഖല ട്രഷറർ സൂരജ് സുധാകരൻ, ഡി വൈ എഫ് ഐ എക്സിക്യൂട്ടീവ് അംഗങ്ങൾ ജഗൽ, ശ്രീരഞ്ജിനി, പ്രവീൺ എന്നിവർ പങ്കെടുത്തു.