IJKVOICE

പോലിസ് വാഹനം ഇടിച്ചുണ്ടായ അപകടം

പോലിസ് വാഹനം ഇടിച്ചുണ്ടായ അപകടം: ഡ്രൈവറെ സസ്‌പെന്റ് ചെയ്യും: തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ആളൂരിൽ പൊലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് വിദ്യാർത്ഥികളായ പീണിക്കപ്പറമ്പിൽ രാജുവിന്റെ മകൻ ജൂവിൻ രാജു മരിക്കുകയും തയ്യിൽ അനന്തകൃഷ്ണൻ ഗുരുതരാവസ്ഥയിൽ ഇപ്പോഴും ചികിത്സയിൽ തുടരുകയും ചെയ്യാനുണ്ടായ സംഭവത്തിൽ പോലീസ് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ശ്രീജിത്തിനെ ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചതായി തോമസ് ഉണ്ണിയാടൻ എം എൽ എ. പറഞ്ഞു. അപകടം ഉണ്ടായ ഉടൻ സംഭവം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരമേഖല ഐ ജി യെ മന്ത്രി ചുമതലപെടുത്തിയിരുന്നതായും തോമസ് ഉണ്ണിയാടൻ എം എൽ എ പറഞ്ഞു