തൃശ്ശൂർ നെടുപുഴ മല്ലിത്തറ കോൾപാടത്ത് മിനി ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
തൃക്കൂർ സ്വദേശി ബിനോജ്, കരുവന്നൂർ സ്വദേശി സജിൽ എന്നിവർ ആണ് മരിച്ചത്. ബോട്ട് മുങ്ങിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ഇന്നലെ രാത്രിയായിരുന്നു അപകടം.5 പേർ അടങ്ങുന്ന സംഘം പാടത്തെ വളർത്ത് മീനുകൾക്ക് തീറ്റ കൊടുക്കാൻ പോകുന്നതിനിടെ ബോട്ട് മുങ്ങുകയായിരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന ജീവനക്കാരായ നിഷാദ്, ഗിരീഷ്, മീൻ വളർത്തൽ കരാറുകാരൻ സുനിൽ എന്നിവർ നീന്തി രക്ഷപ്പെട്ടു . കാണാതായ രണ്ടു പേർക്കായി ഇന്നലെ രാത്രി വൈകിയും ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ പിന്മാറേണ്ടി വന്നു.
ഇന്ന് രാവിലെ പുനരാരംഭിച്ച തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനിൽകുംതൃശ്ശൂർ നെടുപുഴ മല്ലിത്തറ കോൾപാടത്ത് മിനി ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
തൃക്കൂർ സ്വദേശി ബിനോജ്, കരുവന്നൂർ സ്വദേശി സജിൽ എന്നിവർ ആണ് മരിച്ചത്. ബോട്ട് മുങ്ങിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ഇന്നലെ രാത്രിയായിരുന്നു അപകടം.5 പേർ അടങ്ങുന്ന സംഘം പാടത്തെ വളർത്ത് മീനുകൾക്ക് തീറ്റ കൊടുക്കാൻ പോകുന്നതിനിടെ ബോട്ട് മുങ്ങുകയായിരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന ജീവനക്കാരായ നിഷാദ്, ഗിരീഷ്, മീൻ വളർത്തൽ കരാറുകാരൻ സുനിൽ എന്നിവർ നീന്തി രക്ഷപ്പെട്ടു . കാണാതായ രണ്ടു പേർക്കായി ഇന്നലെ രാത്രി വൈകിയും ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ പിന്മാറേണ്ടി വന്നു