IJKVOICE

കച്ചേരി വളപ്പ് ദിനാചരണം സംഘടിപ്പിച്ചു

ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് കമ്മിറ്റി കച്ചേരി വളപ്പ് ദിനാചരണം സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട ശ്രീ.കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രത്തിലും വിശ്വാസികൾക്കിടയിലും ഏറെ പ്രാധാന്യമുള്ള ദിവസമാണിത് ജൂലൈ 15 . കച്ചേരി വളപ്പ് ക്ഷേത്രഭൂമിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള കോടതിവിധി ദീർഘനാളത്തെ നിയമപോരാട്ടങ്ങളുടെയും സമരങ്ങളുടെയും ഫലമായി ഉണ്ടായ ഒന്നാണ്. ഇതിനുവേണ്ടി നിരവധി ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ പേരിൽ കേസുകളും ഉണ്ടായിരുന്നു.​ക്ഷേത്ര സ്വത്തുക്കളും ഭൂമിയും സംരക്ഷിക്കുന്നതിനായി നടന്ന ഈ മുന്നേറ്റങ്ങളിൽ ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ സജീവ പങ്കുവഹിച്ചിരുന്നു.ദിനാചരണത്തിൻ്റെ ഭാഗമായി കച്ചേരി വളപ്പിൽ പുഷ്പാർച്ചനയും യോഗവും നടത്തി. യോഗത്തിൽ ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് രാജേഷ് കെ ആർ അധ്യക്ഷത വഹിച്ചു. താലൂക്ക് വർക്കിംഗ് പ്രസിഡണ്ട് കെ പി നന്ദൻ ക്ഷേത്രഭൂമി പിടിച്ചെടുക്കുന്നതിന് വേണ്ടി നടത്തിയ സമരങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തി ജില്ലാ സെക്രട്ടറിമാരായ രാജീവ് ചാത്തമ്പള്ളി,ഗോപിനാഥ്,വി എ കെ മേനോൻ,രാജേഷ്,മുനിസിപ്പൽ പ്രസിഡണ്ട് ലാൽക്കുഴുപ്പിള്ളി ഷൈജു കുറ്റിക്കാട് സുനിൽ പീനിക്കൽ തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു സംസാരിച്ചു