നഷ്ടപ്പെട്ടത് സ്വർണ്ണവും പണവും… തിരികെ ലഭിച്ചത് വിശ്വാസവും മനുഷ്യനന്മയും. ![]()
തൃശൂർ കൂർക്കഞ്ചേരിയിൽ ഓട്ടോ ഓടിക്കുന്ന മുൻ പ്രവാസിയും, വാളക്കടവിൽ രാമകൃഷ്ണന്റെ മകനുമായ ഉല്ലാസ്, തന്റെ ഓട്ടോയിൽ യാത്രക്കാരൻ മറന്നുവെച്ച 4 പവൻ സ്വർണ്ണവും ₹4,000 രൂപയും യാതൊരു മടിയുമില്ലാതെ നെടുപുഴ പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യഥാർത്ഥ ഉടമയ്ക്ക് കൈമാറി.
സത്യസന്ധതയും മാനുഷിക മൂല്യങ്ങളും ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച ഉല്ലാസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ![]()
എട്ടുമനയുടെ അഭിമാനമാണ് ഉല്ലാസ്.
നമ്മുടെ നാടിന്റെ നല്ല പേരുയർത്തിയ ഈ മാതൃകാപരമായ പ്രവർത്തനത്തിന് ഒരായിരം അഭിനന്ദനങ്ങൾ