നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്നും വീണ കാട്ടൂർ പൊഞ്ഞനം വലിയകത്ത് പരേതനായ അബ്ദുൾഖാദർ മകൻ അമീർ 56 വയസ്സ് മരണപ്പെട്ടു. പൊഞ്ഞനം ജുമാമസ്ജിദിൽ കബറിടക്കം നടത്തി. ഭാര്യ സൈയ്നബ, മകൾ ഫാത്തിമബീവി. ഇന്ന് 12/08/2026 രാവിലെ 7.30ന് മിനി എസ്റ്റേറ്റ് പരിസരത്ത് വെച്ച് ബൈക്കിൽ യാത്ര ചെയ്യവേ നായ കുറുകെ ചാടിയപ്പോൾ ബൈക്കിൽ നിന്നുംതെറിച്ചു വീണതാണ് മരണകാരണം.