IJKVOICE

കലോത്സവ വിജയികളെ ആദരിച്ചു

ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തിലും കായികമേളയിലും ശാസ്ത്രമേളയിലും വിജയികളായ കുട്ടികളെ വെള്ളനി എ എൽ പി സ്കൂൾ ആദരിച്ചു. സ്കൂളിൽ നിന്നും പങ്കെടുത്ത 65 വിദ്യാർഥികളിൽ 62 പേരും ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. മൂന്നുപേർക്ക് ബി ഗ്രേഡ് ലഭിച്ചു. യോഗത്തിൽ വിദ്യാർത്ഥികൾക്ക് സ്കൂളിന്റെ സ്നേഹോപഹാരങ്ങളും സമ്മാനിച്ചു. ആദരസമ്മേളനവും ഇതോടൊപ്പം നടന്ന ശിശുദിനാഘോഷവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഞ്ചു സുജിത്ത് അധ്യക്ഷത വഹിച്ചു. നാടൻ പാട്ട് കലാകാരൻ സുജേഷ് വെള്ളാനി സലീഷ് നനദുർഗ്ഗ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹെഡ്മിസ്ട്രസ് കവിത കെ ജെ സ്വാഗതവും മിനി സി എ നന്ദിയും പറഞ്ഞു