ലോറി ഓണേഴ്സ് അസോസിയേഷൻ അർദ്ധവാർഷിക പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട : ലോറി ഓണേഴ്സ് അസോസ്സിയേഷൻ ഇരിങ്ങാലക്കുടയുടെ അർദ്ധവാർഷിക പൊതുയോഗം സംഘടന പ്രസിഡണ്ട് പീച്ചി ജോൺസന്റെ അദ്ധ്യക്ഷതയിൽ നടത്തി.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ സംഘടനയിലെ അംഗങ്ങളുടെ മക്കളെ യോഗത്തിൽ ആദരിച്ചു.

സർക്കാരിന്റെ പുതിയ മോട്ടോർ നയം പൂർണ്ണമായും പുനഃപരിശോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

എ ഐ ക്യാമറയുടെ അശാസ്ത്രീയത, ലൈൻ ട്രാഫിക്കിന്റെ നിലവിലെ അപാകതകൾ, ഹൈവേയിൽ ആവശ്യമായ ബസ് ബേ, പാർക്കിങ്ങ് സൗകര്യങ്ങൾ എന്നിവയുടെ കുറവ് മൂലം ഉണ്ടാകുന്ന അപകടങ്ങൾ, തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡ് നിർമ്മാണത്തിലെ ദീർഘ വീക്ഷണമില്ലായ്മകൊണ്ട് പണി പൂർത്തിയാകാത്തതും അപകടകരമായ സാഹചര്യം നില നിൽക്കുന്നതും ഡ്രൈവർമാർക്കെതിരെ രാത്രികാലങ്ങളിൽ ഉണ്ടാകുന്ന ആക്രമണങ്ങളും, മോഷണ പരമ്പരകളും തുടങ്ങിയ വിഷയങ്ങൾ സംഘടന ചൂണ്ടിക്കാട്ടി.

കെ എസ് സുനിൽകുമാർ, പി ഡി പോൾസൺ, എം എം ബിജോയ് എന്നിവർ പ്രസംഗിച്ചു. ട്രഷറർ പി കെ ജെയ്സൺ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *