നാനാത്വത്തില്‍ ഏകത്വം എന്നത് നാം ഹൃദയത്തോട് ചേര്‍ത്തുവെച്ച മുദ്രാവാക്യമെന്ന് എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍.

ഇരിങ്ങാലക്കുട: വൈവിധ്യങ്ങളിലെ ഏകത്വമാണ് ഇന്ത്യയുടെ മഹത്വം.വൈവിധ്യങ്ങളുടെ ഏകത്വത്തെ തമസ്‌കരിക്കാനാണ് കേന്ദ്രസര്‍ക്കാരും കേന്ദ്ര തൊഴിമന്ത്രാലയവും കൊണ്ടിരിക്കുന്നതെന്നും ഇത്തരം രീതികള്‍ രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗത്തെയും ഇന്ത്യയുടെ തൊഴില്‍ സമ്പന്നതയെയും സാരമായി ബാധിക്കും എന്നും എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍ പറഞ്ഞു. എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ സുധീഷ് , സിപിഐ മുതിര്‍ന്ന നേതാവ് കെ.ശ്രീകുമാര്‍ , സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി, എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ജെയിംസ് റാഫേല്‍ ,മണ്ഡലം അസി: സെക്രട്ടറി എന്‍.കെ ഉദയപ്രകാശ് , എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി വിബിന്‍, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുന്‍പോട്ടക്കാരന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ ശിവന്‍ സ്വാഗതവും മണ്ഡലം ജോ: സെക്രട്ടറി ബാബു ചിങ്ങാരത്ത് നന്ദിയും പറഞ്ഞു.സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് മൂന്ന് മാസക്കാലമായി വേതനം ലഭിക്കുന്നില്ല.മുഴുവന്‍ കുടിശ്ശിക പൈസയും ഉടന്‍ തൊഴിലാളി ക്കള്‍ക് ലഭ്യമാക്കണമെന്ന് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഔദ്യോഗിക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.റഷീദ് കാറളം,ബാബു ചിങ്ങാരത്ത്,മോഹനന്‍ വലിയാട്ടില്‍,കെ വി രാമകൃഷ്ണന്‍ പ്രസീഡിയം കമ്മിറ്റിയെയും കെ എസ് രാധാകൃഷ്ണന്‍ ,ടി.എസ് ബാലന്‍,കെ.വി നിഷമിനിസ് കമ്മിറ്റിയെയും പി.കെ ഭാസി ,കെ .സി ബിജു,കെ.വി ഹരിദാസ് ,റസില്‍ പ്രമേയ കമ്മിറ്റി എന്നീ കമ്മിറ്റികളാണ് സമ്മേളനത്തെ നിയന്ത്രിച്ചത്. കെ എസ് പ്രസാദ് രക്തസാക്ഷി പ്രമേയവും നെജില്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.പ്രസിഡന്റ് :റഷീദ് കാറളം സെക്രട്ടറി:കെ കെ ശിവന്‍,ട്രഷറര്‍: പി.കെ ഭാസി വൈ: പ്രസിഡന്റ്: കെ.വി രാമക്യഷ്ണന്‍ , മോഹനന്‍ വലിയാട്ടില്‍, കെ.വി നിഷാ കെ.എസ് രാധക്യഷ്ണന്‍, കെ.എസ് പ്രസാദ് ജോ: സെക്രട്ടറി: ബാബു ചിങ്ങാരത്ത്, കെ.സി ഹരിദാസ് ,കെ.സി ബിജു, വര്‍ധനന്‍ പുളിക്കല്‍, റസില്‍ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *