കൊരട്ടി പോലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ട മുരിങ്ങൂര്‍ മുളളന്‍പ്പാറ സ്വദേശി പൂഞ്ഞക്കാരന്‍ വീട്ടില്‍ തങ്കച്ചന് എന്ന ജോസഫ് തങ്കച്ചനെ (48 വയസ്സ്) കാപ്പ ചുമത്തി നാടുകടത്തി. കൊലപാതകം, രണ്ട് വധശ്രമകേസ്സുകള്‍, തട്ടികൊണ്ട് പോകല്‍ തുടങ്ങി 9 ഓളം കേസ്സുകളില്‍ പ്രതിയാണ്. ഗുരുതര കുറ്റകൃത്യങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടു വന്നതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. നവനീത് ശര്‍മ്മ IPS നൽകിയ ശുപാർശയില്‍ തൃശൂർ റേഞ്ച് ഡിഐജി ശ്രീമതി. അജിത ബീഗം IPS ആണ് ആറുമാസത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് ലംഘിച്ചാൽ പ്രതിക്ക് 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.
കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി.
![](https://www.irinjalakudavoice.com/wp-content/uploads/2023/12/411188157_670708945186215_3130239296110842054_n.jpg)