Homeഎ കെ ടി എ ഏരീയ കണ്വെന്ഷന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ വച്ച് നടന്നു.ജില്ലാ വൈസ് പ്രസിഡന്റ് പി ജെ ജോണ്സണ് ഉദ്ഘാടനം നിര്‍വഹിച്ചു. എ കെ ടി എ ഏരീയ കണ്വെന്ഷന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ വച്ച് നടന്നു.ജില്ലാ വൈസ് പ്രസിഡന്റ് പി ജെ ജോണ്സണ് ഉദ്ഘാടനം നിര്‍വഹിച്ചു. February 26, 2024February 26, 2024brandkee
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ പുരുഷ ഷട്ടിൽ ബാഡ്മിന്റൺ കിരീടം ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടക്ക്. കോഴിക്കോട് St. ജോസഫ് കോളേജിൽ വച്ചു നടന്ന ചാമ്പ്യഷിപ്പിൽ ക്രൈസ്റ്റ് കോളേജ് ദേവഗിരി കോളേജിന 3 -0 പരാജയപ്പെടുത്തി. ക്രൈസ്റ്റ് കോളേജിലെ ആദിത്യൻ S. D. വ്യക്തി ഗത വിഭാഗം ചാമ്പ്യൻ ആയി. ക്രൈസ്റ്റ് കോളേജിലെ ആദിത്യൻ S. D, ഷെഹീൽ മുഹമ്മദ്, അതുൽ ജേക്കബ് മാത്യു, ഫാസിമ് അൻസാർ എന്നിവർ തമിഴ് നാട്ടിലെ VIT വെല്ലുർ വച്ചു നടക്കുന്ന അന്തർ സർവകലാശാല മത്സരത്തിൽ പങ്കെടുക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലക്ക് തെരെഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ഫാ. ബോണി അഗസ്റ്റിൻ സമ്മാനങ്ങൾ നൽകി.
കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ. യുമായി മൂന്നുപേരെ പാലിയേക്കരയില്‍ നിന്നും പൊലീസ് പിടികൂടി. പിടിയിലായത് കല്ലൂര്‍ സ്വദേശികള്‍.
കരുവന്നൂര്‍ പുഴയിലേയ്ക്ക് ചാടി യുവതിയുടെ മൃതദേഹം കണ്ടെത്തി.ചാടിയ ഭാഗത്ത് നിന്ന് തന്നെയാണ് മൃതദേഹം മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ കണ്ടെത്തിയത്.വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ചെറിയപാലം ഭാഗത്ത് നിന്നും നടന്ന് വന്ന യുവതി വലിയപാലത്തിന്റെ ഒത്ത നടുവില്‍ നിന്നും കരുവന്നൂര്‍ പുഴയിലേയ്ക്ക് ചാടിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.യുവതി ആരാണ് എന്ന് ഇത് വരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി തിരച്ചില്‍ നടത്തിയെങ്കില്ലും യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ല.തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നും സ്കൂബ ടീം എത്തി തിരച്ചില്‍ തുടരുവേയാണ് മൃതദേഹം കണ്ടെത്തിയത്.ഇരിങ്ങാലക്കുട, ചേര്‍പ്പ് എന്നി സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.കരുവന്നൂര്‍ പാലത്തില്‍ ഇത്തരം ആത്മഹത്യകള്‍ തുടര്‍കഥയാവുകയാണ്.കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്നാമത്തെ ആളാണ് കരുവന്നൂര്‍ പാലത്തില്‍ നിന്നും പുഴയിലേയ്ക്ക് ചാടുന്നത്.ഒന്നര വര്‍ഷം മുന്‍പ് ഒരു വിദ്യാര്‍ത്ഥിയും പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിട്ടുണ്ട്.ആത്മഹത്യകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പാലത്തിന് മുകളിലായുള്ള കൈവരികള്‍ക്ക് മുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന് നവകേരള സദസ്സില്‍ പ്രദേശവാസികള്‍ പരാതിയും നല്‍കിയിരുന്നു.