IJKVOICE

മുകുന്ദപുരം താലൂക്ക് പൊറത്തിശ്ശേരി വില്ലേജ് ബംഗ്ലാവ് ദേശത്ത് നിന്നും 1.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശo വച്ച് വിൽപ്പന നടത്തിയ

കുറ്റത്തിന് മുകുന്ദപുരം താലൂക്ക് പൊറത്തുശ്ശേരി വില്ലേജ് ബംഗ്ലാവ് ദേശം കാവുങ്ങൽ വീട്ടിൽ പൊറിഞ്ചു മകൻ വിജു (46 വയസ്) എന്നയാളെ ഇരിങ്ങാലക്കുട റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ M.G അനൂപ് കുമാറും പാർട്ടിയും കൂടി

അറസ്റ്റു ചെയ്തു. ടിയാന്റെ കൈയ്യിൽ നിന്നും 1.5 ലിറ്റർ( ഒന്നര ലിറ്റർ)വിദേശമദ്യം, 3400/- രൂപ മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. പാർട്ടിയിൽ പ്രിവന്റ് ഓഫീസർ ഫാബിൻ പൗലോസ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ ഉണ്ണികൃഷ്ണൻ, ബിന്ദു രാജ്, ശിവൻ, വനിത സിവിൽ എക്സൈസ് ഓഫീസർ രഞ്ജു എന്നിവർ ഉണ്ടായിരുന്നു.പ്രതിയെ കോടതി റിമാന്റ് ചെയ്തു