Homeമൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ആലുംപറമ്പില്‍ കത്തിക്കുത്തിനെ തുടര്‍ന്ന് രണ്ടാൾ മരിച്ച സംഭവത്തില്‍ നാലുപേര്‍കൂടി പോലീസ് പിടിയില്‍. മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ആലുംപറമ്പില്‍ കത്തിക്കുത്തിനെ തുടര്‍ന്ന് രണ്ടാൾ മരിച്ച സംഭവത്തില്‍ നാലുപേര്‍കൂടി പോലീസ് പിടിയില്‍. April 6, 2024April 6, 2024brandkee
മന്ത്രി കെ. രാധാകൃഷ്ണന്റെ ക്യാമ്പ് ഓഫീസിലേക്ക് കോൺഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ശബരിമല തീർത്ഥാടകർക്ക് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു മാര്‍ച്ച്. മന്ത്രി കെ. രാധാകൃഷ്ണന്റെ തൃശ്ശൂര്‍ ചേലക്കരയിലെ ക്യാമ്പ് ഓഫീസിലേക്ക് ആണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഷാനിമോൾ ഉസ്മാൻ മാർച്ച് ഉദ്ഘാടനം ചെയ്തു.ചേലക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എം അനീഷ് അധ്യക്ഷത വഹിച്ചു.
എടക്കുളം പാലത്തിന് സമീപം ബൈക്ക് അപകടം ഒരാൾ മരിച്ചു. എടക്കുളം സ്വദേശി കരുവന്ത്ര വീട്ടിൽ കാർത്തികേയൻ മകൻ സാജ് റാം ആണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന ആക്റ്റീവ സ്കുട്ടറും എതിരെ വന്നിരുന്ന എടക്കുളം സ്വദേശി തന്നെയായ പുളിയത്ത് വീട്ടിൽ അനിൽ കുമാറിന്റെ മകൻ വിബീൻ (23) ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും സാജ് റാം മരണപ്പെടുകയായിരുന്നു. ഭാര്യ: സിജി (അധ്യാപിക). മകന്: ദേവദത്ത്.വിബിൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കാട്ടൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.