IJKVOICE

തൃശൂർ പൊലീസ് അക്കാദമിയിൽ എസ്‌ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

36 വയസ്സുള്ള

ജിമ്മി ജോർജ് ആണ് മരിച്ചത്. അക്കാദമിയിലെ ട്രെയിനറാണ് മരിച്ച ജിമ്മി ജോർജ്. പഴയ ആശുപത്രി ബ്ലോക്കിന് സമീപത്തെ കോട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വിവാഹിതനും മൂന്ന്‌ കുട്ടികളുടെ പിതാവുമാണ് തൃശൂർ മടയിക്കോണം സ്വദേശി ജിമ്മി ജോർജ്. വിയൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.