IJKVOICE

പെരിഞ്ഞനം വെസ്റ്റില്‍ പെയിന്റിങ്ങ് തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു.

കയ്പമംഗലം അറവുശാല സലാമത്ത് വളവ് സ്വദേശിയും ഇപ്പോൾ ഇരിഞ്ഞാലക്കുടയിൽ താമസക്കാരനുമായ പുഴങ്കരയില്ലത്ത് അടിമക്കുഞ്ഞി യുടെ മകൻ സുധീർ (42) ആണ്

മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയാണം സംഭവം, പെരിഞ്ഞനം വെസ്റ്റ് എന്‍.ജെ.എം. ഓഡിറ്റോറിയത്തിന് തെക്ക് വശം നെടുംപറമ്പിനടുത്തുള്ള ഒരു വീട്ടില്‍ പെയിന്റിങ്ങ് നടന്നുകൊണ്ടിരിക്കേയാണ് അപകടമുണ്ടായത്. പ്രഷര്‍ പമ്പില്‍ നിന്നുമാണ് ഷോക്കേറ്റത്, ഉടന്‍ തന്നെ ഇദ്ദേഹത്തെ കൊടുങ്ങല്ലൂര്‍എ.ആര്‍. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല