ബഹു :ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിൻ്റെ 2023-24 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നും ആളൂർ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ കൊമ്പൊടിഞ്ഞമാക്കൽ ജുമാ മസ്ജിദിന് സമീപത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു.ഡോ:ആർ.ബിന്ദുവിന്റെ എം.എൽ.എ പ്രത്യേക വികസന നിധിയിൽ നിന്നും 6 ലക്ഷം രൂപയാണ് ഹൈമാസ്റ്റ് ലൈറ്റിനായി അനുവദിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജോജോ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ഷൈനി തിലകൻ സ്വാഗതവും, വൈസ് പ്രസിഡന്റ് രതി സുരേഷ്,ജോസ് മാഞ്ഞൂരാൻ, ദിപിൻ പാപ്പച്ചൻ, അഡ്വ.എം എസ്.വിനയൻ,ജുമൈല സഗീർ,ഓമന ജോർജ്, ജിഷ ബാബു, പ്രഭ കൃഷ്ണനുണ്ണി, രേഖ സന്തോഷ്, മിനി പോളി, യൂ കെ പ്രഭാകരൻ, എം ബി ലത്തീഫ്, ബിന്നി തൊട്ടാപ്പിള്ളി,ജുമാ മസ്ജിദ് ഉസ്താത് ബാബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.