IJKVOICE

ലയൺസ് ക്ലോത്ത് ബാങ്കിൻ്റെ സോൺ തല വിതരണ ഉദ്ഘാടനം നിർവഹിച്ചു.

ലയൺസ് ക്ലബ് ഇൻറ്റർനാഷണൽ ഡിസ്ട്രിക്ട് 318D യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ലയൺസ് ക്ലോത്ത് ബാങ്കിൻ്റെ സോൺ തല വിതരണ ഉദ്ഘാടനം ഇരിങ്ങാലക്കുട പ്രൊവിഡൻസ് ഹൗസിൽ ഡിസ്ട്രിക്റ്റ് കോഓർഡിനേറ്റർ ലയൺ പീതാംബരൻ രാരമ്പത്ത് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ അഡ്വ. ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കട വെസ്റ്റ് ലയൺസ് ക്ലബ് പ്രസിഡണ്ട് ജോസഫ് കൊടലിപറമ്പിൽ സ്വാഗതവും ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ് പ്രസിഡണ്ട് ഹാരീഷ് പോൾ നന്ദിയും പറഞ്ഞു. ഹൗസ് ഓഫ് പ്രൊവിഡൻസ് സുപ്പീരിയർ ബ്രദർ ഗിൽബർട്ട് മുഖ്യ പ്രഭാഷണം നടത്തി. ഡിസ്ട്രിക്റ്റ് ചെയർപേഴ്സൺ സുനിൽകുമാർC.B, വാടനപ്പിള്ളി ലയൺസ് ക്ലബ് ട്രഷറർ സലീം K.B എന്നിവർ സംസാരിച്ചു.