സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയുടെ സാക്ഷരതാ പരീക്ഷ ‘മികവുത്സവം’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് കൊല്‍ക്കത്ത സ്വദേശി 32 വയസുകാരനായ അത്തറുളിന് ചോദ്യപ്പേപ്പര്‍ നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ അധ്യക്ഷയായി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനില്‍കുമാര്‍ മുഖ്യാതിഥിയായി. ഇന്‍സ്ട്രക്ടര്‍മാരായ വാസുദേവന്‍, ബിജി എന്നിവരാണ് 60 ല്‍പ്പരം ചങ്ങാതി പഠിതാക്കള്‍ക്കുള്ള നാലുമാസം നീണ്ടുനിന്ന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. ‘ഹമാരി മലയാളം’ എന്ന സാക്ഷരതാ പുസ്തകമാണ് പഠനത്തിനായി ഉപയോഗിച്ചത്. കൊടകര പഞ്ചായത്തിന്റെ പിന്തുണയോടുകൂടിയാണ് പദ്ധതി നടപ്പിലാക്കിയത്. സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ നിര്‍മ്മല റേച്ചല്‍ ജോയ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രേരക് രജിത പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു.