IJKVOICE

വയോജന മെഡിക്ക‍ല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ആരോഗ്യകരമായ വാർദ്ധക്യം, ആയുഷിലൂടെ ആരോഗ്യത്തിലേക്ക്” എന്ന സന്ദേശവുമായി കേരള സർക്കാർ ആയുഷ് വകുപ്പ് – നാഷണൽ ആയുഷ് മിഷൻ കേരള, ഇരിങ്ങാലക്കുട നഗരസഭ, ഗവ: ഹോമിയോപ്പതി ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 10 ചൊവ്വാഴ്ച്ച ഇരിങ്ങാലക്കുട മിനി ടൗൺഹാളിൽ വച്ച് വയോജന മെഡിക്ക‍ല്‍ ക്യാമ്പ് സംഘടിപ്പിച്ചു .

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ക്യാമ്പിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു.

യോഗത്തില്‍ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്,

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കരാ‍ന്‍, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൈസൺ പാറേക്കാടൻ എന്നിവ‍ര്‍ സന്നിഹിതരായിരുന്നു.

ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ബിജു മോഹൻ നേതൃത്വം നൽകിയ ക്യാമ്പിൽ നിരവധി പേർ ചികിത്സ സൗകര്യം പ്രയോജനപ്പെടുത്തി .മാടക്കത്ര ഗവ:ഹോമിയോ ഡിസ്പെൻസി ചീഫ് മെഡിക്കൽ ഓഫീസർ ഡോ: സിനി രമ്യ ബോധവത്കരണ ക്ലാസ് നയിച്ചു.

സൗജന്യ ചികിത്സക്ക് പുറമെ സൗജന്യ രക്തപരിശോധന (സ്ക്രീനിങ്ങ്), യോഗാ ക്ലാസ്, വൈദ്യ പരിശോധന, തുടങ്ങിയ സേവനങ്ങളും ക്യാമ്പിൽ ലഭ്യമായിരുന്നു.

സ്ഥാപനത്തിലെ ജീവനക്കാർ, യോഗാ ട്രയ്നർ രാജലക്ഷ്മി എന്നിവരും പങ്കെടുത്തു