IJKVOICE

ത്രിതലപഞ്ചായത്ത് തെരെഞ്ഞെടുപ്പ്

ത്രിതലപഞ്ചായത്ത് തെരെഞ്ഞെടുപ്പ് വിജയത്തിനായുള്ള

പ്രവർത്തനങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ടീം ഇരിങ്ങാലക്കുട ഊന്നൽ നൽകും- ആർച്ച അനീഷ്.

കൂടൽമാണിക്യ ക്ഷേത്രത്തിൽ ദർശനം നടത്തി രാവിലെ 9:15 നും 10:30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്കുമാർ പാർട്ടി ഓഫീസിൽ ചാർജ് ഏറ്റെടുത്തു.

മുൻ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചാർജ് ഏറ്റെടുക്കൽ യോഗം പാർട്ടി സീനിയർ നേതാവ് കെ സി വേണുമാസ്റ്റർ ഉത്ഘാടനം ചെയ്തു. ഭാരതാംബയുടേയും പാർട്ടി താത്വികാചാര്യന്മാരായ ദീനദയാൽ ഉപാദ്ധ്യായയുടേയും ശ്യാമപ്രസാദ് മുഖർജിയുടേയും ബലിദാനികളുടെയും ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തി.

പാർട്ടി മിനിറ്റ്സിൽ ഒപ്പു വച്ചു.

ജില്ലാ ജന സെക്രട്ടറി അഡ്വ കെ ആർ ഹരി, സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം,ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്,സണ്ണി കവലക്കാട്ട്, ആളൂർ മണ്ഡലം പ്രസിഡണ്ട് പി എസ് സുഭീഷ്, ബിഡിജെഎസ് നി മണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ,ബി എം എസ് മേഖല സെക്രട്ടറി കണ്ണൻ, പാർട്ടി നേതാക്കളായ എ ടി നാരായണൻ നമ്പൂതിരി, വിൻസെൻ്റ് ചിറ്റിലപ്പിള്ളി, രാമചന്ദ്രൻ കോവിൽ പറമ്പിൽ, വി സി രമേഷ്,രാജൻ കുഴുപ്പുള്ളി,ജോജൻ കൊല്ലാട്ടിൽ,സുനിൽ തളിയപ്പറമ്പിൽ,അഭിലാഷ് കെ പി,ലീന ഗിരീഷ്,സുചിത ഷിനോബ്,രിമ പ്രകാശ്,രഞ്ചിത്ത് മേനോൻ,റീജ സന്തോഷ്, സ്മിത കൃഷ്ണകുമാർ,,ശ്യാംജി മാടത്തിങ്കൽ,അജീഷ് പൈക്കാട്ട്,

ലിഷോൺ ജോസ്, അജയൻ തറയിൽ,ടി ഡി സത്യദേവ്,ഗോപാ കൃഷ്ണൻ വി ജി, സുചി നീരോലി, ലാമ്പി റാഫേൽ,സിന്ധു സോമൻ,സോമൻ പുളിയത്തുപറമ്പിൽ, മായ അജയൻ,സരിത സുഭാഷ്, വിജയകുമാരി അനിലൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

നിരവധി സംഘടനകളും നേതാക്കളും സ്വീകരണം നൽകി.