IJKVOICE

ഉദ്ഘാടനം ചെയ്തു

കരുവന്നൂർ DMLP സ്കൂൾ പനംകുളം, 101-)o വാർഷികാഘോഷവും അധ്യാപക രക്ഷകർത്തൃ ദിനവും -തൃശൂർ ജില്ലാ കളക്ടർ ശ്രീ, അർജുൻ panndyan, ഉത്ഘാടനം ചെയ്തു. വിരമിക്കുന്ന പ്രധാന അധ്യാപിക ശ്രീമതി കെ. ബി റീജ ടീച്ചർക്ക് ഉപഹാരസമർപ്പണവും നടത്തി. ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീ എ. എ.അബ്ദു ൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. ശ്രീ ഹരിശങ്കർ IPS മുഖ്യാതിഥി ആയിരുന്നു.ചേർപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി സുജിഷ കള്ളിയത്, ശ്രീ രാജീവ്‌. കെ, ശ്രീമതി അമ്പിളി അജിത്, സജീബ് ഇ ബ്രാഹീം, ശ്രീമതി ഇ. കെ. ഐഷാബി, ശ്രീ അബ്‌ദുൾ റസാക്ക്, കെ. ബി. റീജ ടീച്ചർ എന്നിവർ പ്രസംഗിച്ചു.ശ്രീമതി ജീത്തു ജോയ് ടീച്ചർ നന്ദി പറഞ്ഞു. കുട്ടികളുടെ കലാപരിപാടി കൾ ഉണ്ടായിരുന്നു