IJKVOICE

മകൻ മരിച്ചതിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി

കണിമംഗലത്ത് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ച് മകൻ മരിച്ചതിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി.കണിമംഗലം മേൽപാലത്തിന് സമീപം ഇക്കഴിഞ്ഞ ശനിയാഴ്‌ച ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കിന് പുറകിൽ ഇടിച്ച് ബൈക്ക് യാത്രികനായ ചേർപ്പ് പെരുമ്പിള്ളിശേരി ആലങ്ങോട്ട് മന റോഡിൽ കോച്ചേരി പറമ്പിൽ ത്യാഗരാജൻ മകൻ വിനോദ് കുമാർ (37) മരിച്ചിരുന്നു മകൻ മരിച്ചതിൽ മനംനൊന്ത് മാതാവ് രാധ (58) ഇവരുടെ വീട്ടിൽ ജീവനൊടുക്കി. കുരിയച്ചിറ കല്യാൺ സിൽക്സ് ഗോഡൗൺ ജീവനക്കാരനായ വിനോദ് ജോലിക്ക് പോകുന്നതിനിടയിലാണ് തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ ഒടുന്ന സ്വകാര്യ ബസ് ഇടിച്ച് അപകടം ഉണ്ടായത്. സഹോദരി : വിദ്യ വെങ്കിടേഷ്