IJKVOICE

മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.

വട്ടപറമ്പ് മന ജയറാം നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടികയറ്റം നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും രണ്ട് ആനപുറത്ത് നിത്യ ശിവേലി, വിളക്ക് മേളവും, പാഠകം, തായമ്പക, കലാ പരിപാടികള്‍, ഗാനമേള, നാടകം, എട്ടിന് ചെമ്മണ്ടക്ക് എഴുന്നെള്ളിപ്പ്, രാത്രി വിളക്കെഴുന്നള്ളിപ്പിന് ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ വിശേഷാല്‍ മേളം, ഒമ്പതിന് രാവിലെ തന്ത്രി ഇല്ലത്തേക്ക് എഴുന്നെള്ളിപ്പ്, ഉച്ചതിരിഞ്ഞ് വള്ളി കാഞ്ഞിരം വലത്തിടലിനുള്ള പുറപ്പാട്. പത്തിന് ഉച്ചതിരിഞ്ഞ് നാല് ഗജവീരന്‍മാരുടെ അകമ്പടിയോടെയും മേജര്‍ സെറ്റ് പഞ്ചവാദ്യത്തോടെയും കൂടിയുള്ള ആറാട്ടെഴുന്നെള്ളിപ്പ്.

സന്ധ്യക്ക് കരുവന്നൂര്‍ പുഴയില്‍ ആറാട്ട്. തുടര്‍ന്ന് തിരിച്ചെഴുന്നെള്ളിപ്പ്, ആറാട്ട് വിളക്ക് മേളം, കൊടിക്കല്‍പറ , കൊടിയിറക്കല്‍ എന്നിവയാണ് പരിപാടികള്‍