നടവരമ്പ്: നടവരമ്പ് ഗവ.മോഡൽ ഹയർ സെക്കൻ്റെറി സ്കൂളിൽ, തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർത്ഥികൾക്കായി നടത്തുന്ന രണ്ടു ദിവസത്തെ സ്കോളേഴ്സ് ക്യാമ്പിന് തുടക്കമായി. തൃശൂർ സെൻ്റ്.തോമസ് കോളേജിലെ അസി.പ്രൊഫസറും റിസർച്ച് ഗൈഡും വിജ്ഞാന കേരളം അക്കാദമിക് കോഡിനേറ്ററുമായ *ശ്രീ.ടി.വി വിമൽ* *കുമാർ* ,ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബഹു .ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ *ശ്രീ.ജോസ് ചിറ്റിലപ്പിള്ളി* അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഉഷ ടീച്ചർ സ്വാഗതം പറഞ്ഞു.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് മെമ്പറും സ്കൂൾ PTAപ്രസിഡണ്ടുമായ ശ്രീമതി. ശ്രീഷ്മ സലീഷ്, സ്റ്റാഫ് സെക്രട്ടറി. ശ്രീമതി .സ്വപ്ന സി.വി എന്നിവർ ആശംസകൾ നേർന്നു.
മാള, ഇറോക്സ് റോബോട്ടിക്സ് ആൻറ് എ ഐ റിസർച്ച് ആൻ്റ് ഡെവലപ്മെൻ്റ് ഹബിലെ ശാസത്രജ്ഞരായ *ശ്രീ.നിർമ്മൽ സുധ പ്രസാദ്* , *സുമീര മുരളി* എന്നിവർ പദ്ധതി വിശദീകരണം നടത്തി.
സ്കോളേഴ്സ് ക്ലബ് കൺവീനർ ശ്രീമതി. ഷീബ ഇ എസ് നന്ദി പറഞ്ഞു.