ഇരിങ്ങാലക്കുട – ജെ.സി.ഐ.യുടെ നേതൃത്വത്തിൽ ജേസി അലുമിനിയം ക്ലബിന്റെ നാഷ്ണൽ പ്രൊജക്ട് ആയ ഹോം ഫോർ ഹോം ലെസ് പദ്ധതിയുടെ ആദ്യ വീടിന്റെ നിർമ്മാണത്തിന് ആയി അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപയുടെ ചെക്ക് ജേസി അലുമിനിയം ക്ലബിന്റെ സോൺ വൈസ് പ്രസിഡന്റ് നിഷിന നിസാറും, നിസാർ അഷറഫും ചേർന്ന് കൈമാറി നാഷ്ണൽ ചെയർമാൻ നരേൻ കരിയപ്പയും സി.എം.ഐ. സേക്രഡ് ഹാർട്ട് പ്രൊവിൻഷ്യൽ സുപ്പിരിയർ ഫാ. പൗലോസ് കിടങ്ങനും ചേർന്ന് ചെക്ക് ഏറ്റുവാങ്ങി. നാഷ്ണൽ വൈസ് ചെയർമാൻ രഞജീവ് കുറുപ്പ്, നാഷ്ണൽ കോഡിനേറ്റർ ദീപു ഫിലിപ്പ്, ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡന്റ് ഷൈജോ ജോസ്, പ്രോഗ്രാം ഡയറക്ടർ ടെൽസൺ കോട്ടോളി,ജെ.സി.ഐ. മുൻ പ്രസിഡന്റുമാരായ അഡ്വ. ഹോബി ജോളി, ലിയോ പോൾ എന്നിവർ പ്രസംഗിച്ചു. നിർമ്മൽ കർത്ത, ഏലിയാസ് കെ.കെ., കൃഷ്ണകുമാർ കെ.എന്നിവർ നേതൃത്വം നൽകി