അവിട്ടത്തൂർ : മഹാദേവക്ഷേത്രത്തിലെ നവീകരണ കലശം പത്താം ദിവസമായ വ്യാഴാഴ്ച അതിസങ്കീർണവും ഭാവനിർഭരവുമായ പ്രതിഷ്ഠാ ചടങ്ങുകൾ നടന്നു. അധിവാസവിടർത്തി പൂജ,ജീവകലശം,ശ്രീകോവിലിലേക്ക് എഴുന്നെള്ളിക്കൽ എന്നിവക്കുശേഷം ഇടവം രാശി പുണർതം നക്ഷത്രത്തിൽ രാവിലെ ശിവലിംഗ പ്രതിഷ്ഠ നടന്നു. തുടർന്ന് വിവിധ ചടങ്ങുകൾക്കുശേഷം നടന്ന പ്രസാദ ഊട്ടിന് ധാരാളം ഭക്തജനങ്ങൾ പങ്കെടുത്തു. വൈകിട്ട് ചലച്ചിത്ര പിന്നണി ഗായിക മീര രാംമോഹൻ്റെ സംഗീത സമന്വയം ഉണ്ടായിരുന്നു. 24 ന് വെള്ളിയാഴ്ച വൈകീട്ട് 7 ന് ദുര്യോധന വധം കഥകളി. നവീകരണ കലശം 26 ന് സമാപിക്കും