ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈ സ്കൂളിൽ എസ് പി സി സംഘടന നടപ്പിലാക്കുന്ന ഒരു പ്രൊജക്റ്റ് ആണ് ഫ്രണ്ട്‌സ് അറ്റ് ഹോം. ഇതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികൾക്ക് സ്കൂൾ ഓപ്പണിങ് കിറ്റ് വിതരണം ചെയ്തു. ഇരിഞ്ഞാലക്കുട മുൻസിപ്പൽ കൗൺസിലർ പി വി ശിവകുമാർ വിതരണ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂൾ പി ടി എ പ്രസിഡന്റ് ജെയ്ഫിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്സ്‌ട്രെസ് സിസ്റ്റർ സുദീപ സി എം സി സ്വാഗതവും എസ് പി സി ആദ്യാപിക ലക്ഷ്മി കൃഷ്ണൻ നന്ദിയും അർപ്പിച്ചു